Connect with us
Malayali Express

Malayali Express

കാശ്മീർ വിഷയത്തിൽ രാഹുൽ : ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം

INDIA

കാശ്മീർ വിഷയത്തിൽ രാഹുൽ : ഇന്ത്യയുടെ ആഭ്യന്തരപ്രശ്നം

Published

on

അദിത്യവർമ

കാശ്മീർ പ്രശ്നത്തിൽ ഇന്ത്യയ്ക്ക് ഒരു സ്വരമുള്ളുവെന്നു രാഹുൽഗാന്ധി. കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനും ഭരിക്കുന്ന കക്ഷിയോടു വിയോജിപ്പുള്ള മേഖലകളുണ്ട്. എന്നു പറഞ്ഞു പ്രതിപക്ഷത്തിന്‍റെ തണലിൽ കാശ്മീരിൽ കളിക്കാൻ വരേണ്ടെന്നു പറഞ്ഞു വയ്ക്കുകയാണ് രാഹുൽഗാന്ധി.കാശ്മീർ വിഷയത്തിൽ പാകിസ്താനെതിരെ ആഞ്ഞടിച്ച് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കാശ്മീർ വിഷയത്തിൽ കേന്ദ്രസർക്കാരിനോട് വിയോജിപ്പുണ്ട്. എന്നാൽ കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാകിസ്താൻ എന്നല്ല മറ്റൊരു വിദേശ രാജ്യങ്ങളും വിഷയത്തിൽ ഇടപെടേണ്ടെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.വിവിധ വിഷയങ്ങളിൽ ഞാൻ കേന്ദ്ര സർക്കാർ നടപടിയോട് വിയോജിക്കുന്നു. എന്നാൽ ഒരു കാര്യം വ്യക്തമായി തന്നെ പറയാം. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. പാകിസ്താൻ ഉൾപ്പെടെയുള്ള ഒരു വിദേശ രാജ്യത്തിനും അതിൽ ഇടപെടേണ്ട കാര്യമില്ല’ രാഹുൽ ട്വീറ്റ് ചെയ്തു. ജമ്മുകാശ്മീരിൽ ആക്രമണങ്ങൾ നടക്കുകയാണ്. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്കാനാണ് ആക്രമണങ്ങൾക്ക് കാരണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

Continue Reading

Latest News