Tuesday, April 23, 2024
HomeKeralaഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐസൊലേഷൻ വാര്‍ഡ്

ഈരാറ്റുപേട്ട കുടുംബാരോഗ്യകേന്ദ്രത്തില്‍ ഐസൊലേഷൻ വാര്‍ഡ്

രാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 1.30 കോടി ചെലവിട്ട് നിർമിച്ച ഐസൊലേഷൻ വാർഡിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച നടക്കും.

വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനില്‍ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. കോവിഡ് ഉള്‍പ്പെടയുള്ള പകർച്ചവ്യാധികള്‍, ദുരന്തങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താനാണ് ഐസൊലേഷൻ വാർഡ് സജ്ജമാക്കിയത്.

10 ഐ.സി.യു കിടക്കകള്‍, രോഗിക്ക് ഓക്‌സിജൻ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങള്‍, രോഗിയുടെ ആരോഗ്യനിലവാരം നിരന്തരം നിരീക്ഷിക്കാനുള്ള മോണിറ്ററുകള്‍ എന്നിവ അടങ്ങിയതാണ് ഐസൊലേഷൻ വാർഡ്. പകർച്ചവ്യാധികള്‍ ഇല്ലാത്ത സാധാരണ കാലയളവില്‍ ഇവ മറ്റ് രോഗികളുടെ അടിയന്തര ചികിത്സക്കും ഉപയോഗിക്കാനാവും. ഇതിലൂടെ ആശുപത്രിയില്‍ ഒരു സ്ഥിരമായ ഐ.സി.യു വാർഡ് ലഭിക്കുന്നതിന്‍റെ പ്രയോജനമാണ് ഫലത്തില്‍ ഉണ്ടാവുകയെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നു.

പരിപാടിയോടനുബന്ധിച്ച്‌ കുടുംബാരോഗ്യ കേന്ദ്രം അങ്കണത്തില്‍ ചേരുന്ന യോഗത്തിന്‍റെ ഉദ്ഘാടനവും ശിലാഫലകം അനാച്ഛാദനവും എം.എല്‍.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുല്‍ഖാദർ അധ്യക്ഷത വഹിക്കും. വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തും.ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൻ ഷെഫ്ന അമീൻ, ഡി.എം.ഒ ഇൻ ചാർജ്. ഡോ. പി. എൻ വിദ്യാധരൻ എന്നിവർ പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular