Connect with us
Malayali Express

Malayali Express

ഇന്ത്യയുടെ അഭിമാനം പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

INDIA

ഇന്ത്യയുടെ അഭിമാനം പി.വി സിന്ധു പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

Published

on

ലോക ബാഡ്മിന്റണ്‍ ഇന്ത്യയുടെ അഭിമാനം പി.വി സിന്ധു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. സ്വറ്റ്സര്‍ലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയ സിന്ധുവിന് ആവേശോജ്വലമായ സ്വീകരണമാണ് ആരാധകരും അധികൃതരും നല്‍കിയത്. ഇതിന് പിന്നാലെയാണ് സിന്ധു പ്രധാനമന്ത്രിയെ കാണാനായി എത്തിയത്. ഒപ്പം കേന്ദ്ര കായികവകുപ്പ് മന്ത്രി കിരണ്‍ റിജ്ജുവിനെയും കണ്ടു. സിന്ധുവുമായുള്ള ചിത്രം മോദി ട്വിറ്ററില്‍ പങ്കവെച്ചിരുന്നു. ഭാവിയില്‍ എല്ലാ വിധ വിജയങ്ങളും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. സിന്ധുവിനൊപ്പം കോച്ച് ഗോപീ ചന്ദും ഉണ്ടായിരുന്നു.

പിന്നാലെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയതിന് സിന്ധുവിന് കേന്ദ്രസര്‍ക്കാരിന്റെ സമ്മാനമായ പത്ത് ലക്ഷം രൂപയുടെ ചെക്ക് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു കൈമാറി. വെങ്കലമെഡല്‍ ജേതാവ് സായ് പ്രണീതിന് നാല് ലക്ഷം രൂപയും ഇദ്ദേഹം സമ്മാനിച്ചു. സിന്ധുവിന്റെ മറ്റൊരു പരിശീലകനായ കിം ജി ഹ്യൂന്‍, പിതാവ് പിവി രമണ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News