Friday, April 19, 2024
HomeKerala55 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

55 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: ആന്ധ്രയില്‍ നിന്ന് കാറില്‍ കോഴിക്കോട് വില്‍പ്പനക്ക് എത്തിച്ച 55 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയില്‍.

ചാത്തമംഗലം നെല്ലിക്കോട് പറമ്ബില്‍ എൻ.പി മുരളീധരൻ (40), പനത്തടി പള്ളികുന്നേല്‍ വീട്ടില്‍ പി.പി ജോണ്സൻ (58) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെല്‍ അസി. കമ്മീഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡൻസാഫ് സ്‌കോഡും എസ്.ഐ സെയ്ഫുള്ള പി.ടി യുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ കോളജ് പൊലീസും ചേർന്ന് ഞായറാഴ്ച്ച പുലർച്ചേയാണ് പൂവാട്ട്പറമ്ബ് തോട്ടുമുക്ക് ഭാഗത്ത് നിന്ന് പിടികൂടിയത്. ഈ കഞ്ചാവിന് 20 ലക്ഷത്തോളം രൂപ വിപണി വില വരും.

പൂവാട്ട് പറമ്ബ്, പെരുവയല്‍, പെരുമണ്ണ ഭാഗങ്ങളില്‍ വലിയ തോതില്‍ ലഹരി വില്‍പ്പനയും ഉപയോഗവും ഉണ്ടെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ രാജ്പാല്‍ മീണക്ക് വിവരം ലഭിച്ചിരുന്നു തുടർന്ന് പല സ്ഥലങ്ങളിലും വ്യാപകമായ വാഹന പരിശോധന നടത്തിരുന്നു. അതിനിടയില്‍ പൂവാട്ട്പറമ്ബ് തോട്ടു മുക്ക് ഭാഗത്ത് നിന്നാണ് ഇരുവരും പിടിയിലാവുന്നത്. കഴിഞ്ഞ ദിവസം പെരുമണ്ണ ഭാഗത്ത് നിന്ന് 12 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പന്തീരാങ്കാവ് പൊലീസും പിടികൂടിയിരുന്നു. പിടിയിലായ മുരളീധരൻ 100 കിലോയോളം ‘ കഞ്ചാവ് കാറില്‍ കടത്തിയതിന് പിടികൂടി ആന്ധ്ര ജയിലിലായിരുന്നു. ഇവിടെ നിന്ന് ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ തുടർന്നും കഞ്ചാവ് വില്പനയിലേക്ക് ഇറങ്ങുകയായിരുന്നു.

പിടിയിലായ ഇരുവരും അന്തർസംസ്ഥാന ലോറികളില്‍ ഡ്രൈവർ ആയി ജോലി ചെയ്യുകയയിരുന്നു. അതിലൂടെ ലഭിച്ച സൗഹൃദത്തില്‍ ആണ് ആന്ധ്രക്കാരനായ ഇടപാടുകരനില്‍ എത്തിച്ചേർന്നത്. അന്ധ്രപ്രദേശിലെ കഞ്ചാവ് വില്‍പ്പനക്കാരുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങള്‍ ഉണ്ട് കഞ്ചാവ് തോട്ടത്തില്‍ പോയി കുറഞ്ഞ വിലക്കാണ് ഇയാള്‍ മയക്കുമരുന്ന് എത്തിക്കുന്നത് കൂടാതെ ഡ്രൈവർ ആയതിനാല്‍ നാട്ടില്‍ നിന്നും ഇയാള്‍ വിട്ട് നിന്നിരുന്നതും സംശയത്തിന് ഇടയാക്കിയില്ല.

പിന്നീട് പഴയ വാഹന വില്‍പനയിലേക്ക് തിരിഞ്ഞ ഇയാള്‍ അതിലൂടെ കുറഞ്ഞ വിലക്ക് ലഭിക്കുന്ന കാറുകള്‍ വഴി നിരന്തരം കഞ്ചാവ് കടത്താൻ ആരംഭിക്കുകയായിരുന്നു. ഓരോ തവണയും ഓരോ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും അന്യ സംസ്‌ഥാന വാഹന നമ്ബറുകള്‍ ഉപയോഗിക്കുന്നതും ഇയാളെ പിടിക്കുന്നതിന് പൊലീസിന് ശ്രമകരമായി. എന്നാല്‍ ഇയാളുടെ ലഹരി ഇടപാടുകളെ കുറിച്ച്‌ അറിഞ്ഞ പൊലീസ് വളരെ കാലമായി ഇയാളുടെ ഓരോ യാത്രകളും നിരീക്ഷിച്ചു. ഇതിനിടയിലാണ് ഇയാള്‍ വാഹന പരിശോധനക്കിടെ പിടിയിലായത്.

കോഴിക്കോട് സിറ്റിയിലെ മയക്കുമരുന്നിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു അന്യസംസ്ഥാന ങ്ങളിലെ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെടുന്നവരെ ശക്തമായി നിരീക്ഷണം നടത്തുമെന്നു എല്ലാ സബ്ഡിവിഷനുകളിലും ആൻറി നാർക്കോട്ടിക്ക് സ്ക്വാഡിൻറെ പ്രവർത്തനം ശക്തമാക്കുമെന്നും സിറ്റി പോലിസ് ഡെപ്യൂട്ടി കമീഷണർ അനുജ് പുലിവാല്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular