USA
ഫൊക്കാന ഫ്ലോറിഡാ റീജിയൻ നൂതന കർമ്മ പരിപാടികളുമായി രംഗത്ത്.

ജോൺ കല്ലോലിക്കൽ, റീജിയണൽ വൈസ് പ്രസിഡന്റ്.
ടാമ്പാ: ഫൊക്കാന റീജിയൻ-5 ന്റെ പ്രത്യക മീറ്റിംഗ് ടാമ്പയിൽ കൂടി ഈ വര്‍ഷം നടപ്പിലാക്കേണ്ട പ്രവർത്തന പരിപാടികൾക്ക് രൂപരേഖ നൽകി.
റീജിയണിലെ എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി സ്പെല്ലിങ് ബീ, ബ്യൂട്ടി പേജന്റ്, സ്റ്റാർ സിങ്ങർ മത്സരങ്ങൾ നടത്തുന്നതാണ്. വിവിധ ഇനം കായിക മത്സരങ്ങൾ, ബാസ്കറ്റ് ബോൾ ടൂർണമെന്റ് തുടങ്ങി യുവാക്കൾക്ക് താല്പര്യമുള്ള പല മത്സരങ്ങളും റീജിയൻ തലത്തിൽ സംഘടിപ്പിക്കും.
പൊതു ജനങ്ങൾക്ക് താല്പര്യമുള്ള പല വിഷയങ്ങളിലും പ്രത്യകിച്ചും ആരോഗ്യ സംരക്ഷണത്തിൽ സെമിനാറുകൾ നടത്തും. സീനിയർ സിറ്റിസൺസിന്ഉപകാരപ്രായമായ ഗവർമെന്റിന്റെ ആനുകുലകങ്ങൾ പ്രതിപാദിക്കുന്ന പഠന ക്ലാസുകൾ തുടങ്ങിയവ നടപ്പിലാകും.
ഫൊക്കാന നാഷണൽ നേതാക്കളെയും റീജിയൻ പ്രവർത്തകരെയും ഉൾപ്പെടുത്തി ഫാമിലി നൈറ്റ് വിപുലമായി രീതിയിൽ ടാമ്പയിൽ സംഘടിപ്പിക്കും.ഫൊക്കാനയിൽ പുതുതായി അംഗത്വമെടുക്കാൻ പല സംഘടനകളും മുന്നോട്ടു വന്നിട്ടുണ്ടെന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ജോൺ കല്ലോലിക്കൽ അറിയിച്ചു.
ഫൊക്കാന ഫൌണ്ടേഷൻ വൈസ്ചെയര്‍മാന്‍ സണ്ണി മറ്റമന, മുൻ ട്രെഡ്ടീ ബോർഡ് ചെയർമാനും കേരള കൺവെൻഷൻ ചെയര്‍മാനുമായിരുന്ന ജോർജി വർഗീസ്, മുൻ പ്രസിഡന്റ് ജോർജ് കോരത്, ഫൊക്കാന കമ്മിറ്റി മെമ്പർ രാജീവ് കുമാരൻ, ചാക്കോ കുരിയൻ ഒർലാണ്ടോ, മലയാളീ അസോസിയേഷൻ ഓഫ് ടാമ്പാ പ്രസിഡന്റ് ഷൈനി കിഴക്കേനടയിൽ, അരുൺ ചാക്കോ, കിഷോർ പീറ്റർ, പി. വി ചെറിയാൻ, ഡോ. ജെഫ്റി ചെറിയാൻ തുടങ്ങി, ഒർലാണ്ടോ, മയാമി, ടാമ്പാ എന്നിവിടങ്ങളിൽ നിന്നും പ്രതിനിധികളും നേതാക്കളും സമ്മേളനത്തിന് നേതൃത്വം നൽകി.
ഫൊക്കാന പ്രസിഡന്റ് ശ്രീ. മാധവൻ നായർ ഇന്ത്യയിലായിരുന്നതിനാൽ ഈ സമ്മേളനത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല. റീജിയന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹകരണവും അദ്ദേഹം പ്രഖ്യാപിച്ചു. സെക്രട്ടറി ടോമി കോക്കാട്, ട്രഷറർ സജിമോൻ ആന്തണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, ട്രസ്റ്റീ ബോർഡ് ചെയര്മാന് ഡോ. മാമ്മൻ സി. ജേക്കബ് എന്നിവർ റീജിയൻ നേതൃത്വത്തെ അനുമോദിച്ചു.
-
KERALA4 hours ago
ഹരിത സന്ദേശവുമായി സൈക്കിള്‍ സവാരി സംഘം കൊച്ചിയില്‍ നിന്നും മൂന്നാറിലെത്തി
-
INDIA4 hours ago
യുപിയില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം തീ കൊളുത്തി: നില അതീവ ഗുരുതരം
-
INDIA12 hours ago
കർണാടക: ഡി.കെയുടെ റോൾ എന്ത്? അധ്യക്ഷനാകുന്നത് മറ്റൊരാൾ
-
INDIA12 hours ago
പൗരത്വബിൽ: കോണ്‍ഗ്രസ് രണ്ടും കല്പിച്ച്; ഡൽഹി പ്രക്ഷുബ്ദമാകും
-
INDIA13 hours ago
പൗരത്വബിൽ : പ്രതിഷേധം കനക്കുന്നു; രാജ്യം കത്തുന്നു
-
INDIA13 hours ago
പൗരത്വ ബില്ലിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും
-
KERALA13 hours ago
വില്ലേജ് ഓഫീസറെയും സംഘത്തെയും കയ്യേറ്റം ചെയ്യാന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
-
KERALA13 hours ago
ആമയൂരില്‍ സ്വകാര്യബസ്സും പിക്കപ്പ് വാനും കൂട്ടിയിടിച്ചു