Tuesday, April 23, 2024
HomeKeralaഉത്തരേന്ത്യൻ ട്രെയിനുകള്‍ റദ്ദാക്കല്‍; വലഞ്ഞ് യാത്രക്കാര്‍

ഉത്തരേന്ത്യൻ ട്രെയിനുകള്‍ റദ്ദാക്കല്‍; വലഞ്ഞ് യാത്രക്കാര്‍

പാലക്കാട്: ഉത്തർപ്രദേശിലെ മഥുര ജങ്ഷൻ റെയില്‍വേ സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണികളുടെ പേരില്‍ കേരള എക്‌സ്‌പ്രസ്‌ ഫെബ്രുവരി അഞ്ചുവരെ താല്‍ക്കാലികമായി റദ്ദാക്കിയത്‌ യാത്രക്കാരെ വലക്കുന്നു.

ഇതുകൂടാതെ കേരളത്തില്‍നിന്ന് ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കുള്ള മറ്റ് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. പകരം സംവിധാനം ഏർപ്പെടുത്താതെയാണ് ഇതെന്ന് യാത്രക്കാർ പറയുന്നു.

സാധാരണ ഇത്തരം സന്ദർഭങ്ങളില്‍ ഇതേ റൂട്ടില്‍ ആ സമയത്ത് സർവിസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പകരം സ്റ്റോപ് അനുവദിക്കാറുണ്ട്. ഇത്തവണ അതുണ്ടായില്ല. ഉത്തരേന്ത്യയിലെ ഭൂരിഭാഗം മലയാളികളും നാട്ടിലേക്ക് വരാനും പോകാനും ഏറെ ആശ്രയിക്കുന്നത് കേരള എക്സ്പ്രസിനെയാണ്.

തിരുവനന്തപുരം സെൻട്രല്‍ റെയില്‍വേ സ്റ്റേഷൻ, ന്യൂഡല്‍ഹി സ്റ്റേഷൻ എന്നിവയെ ബന്ധിപ്പിക്കുന്ന ദിവസേനയുള്ള സൂപ്പർഫാസ്റ്റ് ട്രെയിനായതിനാല്‍ നിരവധി യാത്രക്കാരാണ് ഈ ട്രയിനിനെ ആശ്രയിക്കുന്നത്. സർവിസ് താല്‍ക്കാലികമായി നിർത്തിയതോടെ പലർക്കും യാത്ര മാറ്റിവെക്കേണ്ടിവന്നു. അതേസമയം, ന്യൂഡല്‍ഹി -ചെന്നൈ തമിഴ്നാട് സൂപ്പർഫാസ്റ്റ് റൂട്ട് മാറ്റി ഓടുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular