Connect with us
Malayali Express

Malayali Express

ബിജെപി പിടിക്കാൻ ആർഎസ്എസ്: സുരേന്ദ്രനുവേണ്ടി മുരളീധരൻ, ആർഎസ്എസ് രമേശിനായി രംഗത്ത്

KERALA

ബിജെപി പിടിക്കാൻ ആർഎസ്എസ്: സുരേന്ദ്രനുവേണ്ടി മുരളീധരൻ, ആർഎസ്എസ് രമേശിനായി രംഗത്ത്

Published

on

മനുലാൽ

സംഘടനാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാന പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുക്കാനുള്ള ചരടുവലി ബിജെപിയിൽ സജീവമായി. കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തിലും മുൻ സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുമുള്ള ഗ്രൂപ്പുകളും ആർഎസ്എസുമാണ് കച്ചമുറുക്കി രംഗത്തുള്ളത്. സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിനും 15നും ഇടയ്ക്കാണ് നടക്കുക.

കുറെ വർഷങ്ങളായി തുടരുന്ന ഗ്രൂപ്പ് സമവാക്യങ്ങൾ സംഘടനാ തെരഞ്ഞെടുപ്പ് അടുത്തതോടെ മാറിമറിയുകയാണ്. കേന്ദ്രമന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് തന്‍റെ വിശ്വസ്തനായ കെ സുരേന്ദ്രനെ പ്രസിഡന്‍റാക്കാനുള്ള കരുനീക്കമാണ് വി മുരളീധരൻ നടത്തുന്നത്. കുമ്മനം രാജശേഖരൻ ഒഴിഞ്ഞപ്പോൾത്തന്നെ പ്രസിഡന്‍റ് സ്ഥാനത്തിനുവേണ്ടിയുള്ള ഗ്രൂപ്പുപോര് രൂക്ഷമായിരുന്നു. വി മുരളീധരൻ കെ സുരേന്ദ്രനുവേണ്ടിയും കൃഷ്ണദാസ് പക്ഷവും ആർഎസ്എസും എം ടി രമേശിനുവേണ്ടിയുമായിരുന്നു കളത്തിലിറങ്ങിയത്. പോര് രൂക്ഷമായതോടെ പി എസ് ശ്രീധരൻപിള്ളയെ പ്രസിഡന്‍റാക്കി തർക്കം താൽക്കാലികമായി പരിഹരിച്ചു. എന്നാൽ, ശ്രീധരൻപിള്ള പിന്നീട് എല്ലാ ഗ്രൂപ്പുകാർക്കും അനഭിമതനായി. പിള്ളയെ മാറ്റണമെന്ന് ഗ്രൂപ്പുഭേദമെന്യേ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി.

വി മുരളീധരൻ കേന്ദ്രമന്ത്രിയായതോടെ സംഘപരിവാറിലെ സമവാക്യങ്ങൾ വീണ്ടും മാറി. കുമ്മനത്തെ കേന്ദ്രമന്ത്രിയാക്കുമെന്ന് പറഞ്ഞ് ഡൽഹിയിൽ കൊണ്ടുപോയത് ആർഎസ്എസായിരുന്നു. ശ്രമം വിഫലമായതോടെ കേരളത്തിലെ ആർഎസ്എസ് നേതൃത്വവും കൃഷ്ണദാസ് പക്ഷവും നാണംകെട്ടു.
കേന്ദ്രമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തിയാണ് സംഘടന പിടിക്കാൻ മുരളീധരൻ സജീവമായി രംഗത്തുള്ളത്. കേന്ദ്ര സർക്കാരിന്‍റെ വിവിധ വകുപ്പുകൾക്കുകീഴിലെ കമ്മിറ്റികളിൽ സ്വന്തം പക്ഷക്കാരെമാത്രം തിരുകിക്കയറ്റുകയാണ്. ഇതുവഴി മുരളീധരനോടൊപ്പം നിന്നാലേ രക്ഷയുള്ളൂ എന്ന സന്ദേശം താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് നൽകുകയാണ്. ഇത് മനസ്സിലാക്കി മറ്റുള്ളവരെയെല്ലാം യോജിപ്പിച്ച് മുരളീധരനെതിരെ അണിനിരത്താനാണ് ആർഎസ്എസ് ശ്രമം. ഇതിനായി ശ്രീധരൻപിള്ളയോടുള്ള എതിർപ്പ് ആർഎസ്എസ് ഉപേക്ഷിച്ചു. ഒരിക്കൽക്കൂടി ശ്രീധരൻപിള്ളയെ പ്രസിഡന്‍റാക്കി കെ സുരേന്ദ്രന്‍റെ വരവിന് തടയിടാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.

Continue Reading

Latest News