Wednesday, April 24, 2024
HomeGulfഹരിദാസിന് കേളി അല്‍ഖര്‍ജ് ഏരിയ യാത്രയയപ്പു നല്‍കി

ഹരിദാസിന് കേളി അല്‍ഖര്‍ജ് ഏരിയ യാത്രയയപ്പു നല്‍കി

റിയാദ്: 23 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അല്‍ഖർജ് ഏരിയ നിർവാഹക സമിതി അംഗം ഹരിദാസിന് ഏരിയ കമറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി.
ഓട്ടോ ഇലക്‌ട്രിഷനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ, അല്‍ഖർജ് എരിയയില്‍ കേളി കെട്ടിപ്പടുക്കുന്നതില്‍ നേതൃത്വപരമായ പങ്കു വഹിച്ച വ്യക്തി കൂടിയാണ്. സാമൂഹിക, സാംസ്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളില്‍ മികച്ച പ്രവർത്തനം നടത്തിയ ഹരിദാസൻ, കേളി ഹദ്ദാദ് യൂണിറ്റ് സെക്രട്ടറി, ഏരിയ കമ്മറ്റി അംഗം എന്നീ തലങ്ങളില്‍ പ്രവർത്തിച്ചു വരികയായിരുന്നു. തൃശൂർ ജില്ലയിലെ കല്ലം പറമ്ബ് സ്വദേശിയാണ്. ഏരിയ സെക്രട്ടറി രാജൻ പള്ളിത്തടം സ്വാഗതവും, യാത്രയയപ്പ് ചടങ്ങിന് ഹരിദാസൻ നന്ദിയും പറഞ്ഞു

ഏരിയ പരിധിയില്‍ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങില്‍ ഏരിയ പ്രസിഡന്റ് ഷബി അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാല്‍, ട്രഷറർ ജോസഫ് ടി ജി, ഏരിയ രക്ഷാധികാരി ആക്റ്റിംഗ് കണ്‍വീനർ സുബ്രഹ്മണ്യൻ, ഏരിയ വൈസ് പ്രസിഡണ്ട് ഗോപാലൻ, ഏരിയയിലെയും, യൂണിറ്റിലെയും സഹപ്രവർത്തകർ എന്നിവർ ആശംസകള്‍ അർപ്പിച്ചു സംസാരിച്ചു. ഏരിയക്ക് വേണ്ടി സെക്രട്ടറി രാജൻ പള്ളിത്തടം, വിവിധ യൂണിറ്റുകള്‍ക്ക് വേണ്ടി യൂണിറ്റ് സെക്രട്ടറിമാർ എന്നിവർ ഉപഹാരം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular