Connect with us
Malayali Express

Malayali Express

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് നല്‍കിയ വ്യക്തിയുടെ വീട്ടില്‍ പൊലീസ് പരിശോധന

KERALA

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് നല്‍കിയ വ്യക്തിയുടെ വീട്ടില്‍ പൊലീസ് പരിശോധന

Published

on

തൃശൂര്‍: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ വണ്ടിച്ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന. കൊടുങ്ങല്ലൂരിലെ വീട്ടിലാണ് പൊലീസ് പരിശോധനക്ക് എത്തിയത്. മതിലകം പൊലീസ് രാവിലെയാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടിലെത്തി വിവരങ്ങള്‍ അന്വേഷിച്ചത്. അരമണിക്കൂറോളം പൊലീസ് ഈ വീട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.

പത്തുവര്‍ഷത്തിന് മുമ്പുള്ള സംഭവത്തില്‍ ഇപ്പോഴൊരു കേസ് വരുമ്പോള്‍ അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നാസില്‍ അബ്ദുള്ളയുടെ വീട്ടില്‍ പൊലീസ് പരിശോധന.
കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അജ്‍മാന്‍ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്.

Continue Reading

Latest News