Connect with us
Malayali Express

Malayali Express

പാലായിൽ സ്ഥാനാർഥിയുമായി ജോസഫ്: യുഡിഎഫിൽ ആശങ്കയിൽ; മുഖം തെളിഞ്ഞു എൽഡിഎഫ്, നിശബ്ദത പാലിച്ച് ജോസ്

KERALA

പാലായിൽ സ്ഥാനാർഥിയുമായി ജോസഫ്: യുഡിഎഫിൽ ആശങ്കയിൽ; മുഖം തെളിഞ്ഞു എൽഡിഎഫ്, നിശബ്ദത പാലിച്ച് ജോസ്

Published

on

ജോസ് മാത്യു

പാലായിൽ സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പിജെ ജോസഫ് ഒരുങ്ങുന്നു. . ആര് മത്സരിക്കണമെന്ന് തീരുമാനിക്കാനും ചിഹ്നം നൽകാനുമുള്ള അധികാരം വർക്കിംഗ് ചെയർമാനാണെന്ന് വ്യക്തമാക്കി പിജെ ജോസഫ് വിഭാഗം രംഗത്ത് എത്തിയത് ഇതിൻറെ സൂചനയായിട്ടാണ് വിലയിരുത്തുന്നത്.ഉപതിരഞ്ഞെടുപ്പ് അടുക്കാറായിട്ടും കേരള കോണ്‍ഗ്രസിലെ തർക്കത്തിന് പരിഹാരമാവാത്തത് യുഡിഎഫിന് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഉപതിരഞ്ഞെടുപ്പിന് മുമ്പ് തർക്കം തീർന്നില്ലെങ്കിൽ സ്ഥാനാർത്ഥി നിർണയം മുതൽ പ്രചാരണത്തിൽ വരെ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. പാലായിൽ യുഡിഎഫ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉപതിരഞ്ഞെടുപ്പ് മുൻനിർത്തി സമ്മർദ്ദം ശക്തമാക്കാനാണ് ജോസ് കെ മാണി വഭാഗത്തിൻറെ നീക്കം.


കെ എം മാണിയില്ലാതെ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന പാലാ പിടിക്കാൻ അണിയറയിൽ വൻ സജ്ജീകരണങ്ങളാണ് മൂന്ന് മുന്നണികളും നടത്തുന്നത്. കേരള കോണ്‍ഗ്രസിലെ തർക്കങ്ങൾ അനുകൂലമായാൽ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്നാണ് ഇടതുപക്ഷത്തിൻറെ പ്രതീക്ഷ. ലോകസഭാ തിരഞ്ഞെടുപ്പിൽ വർധിച്ച വോട്ടുകളിലാണ് ബിജെപി. സീറ്റ് ജനപക്ഷത്തിന് വേണമെന്ന് പിസി ജോർജ്ജ് ആവശ്യപ്പെട്ടെങ്കിലും ബിജെപി സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്നാണ് എൻഡിഎ തീരുമാനം. അതേസമയം മറുവശത്ത് സിറ്റിങ് സീറ്റ് നിലനിർത്താൻ കടുത്ത പ്രതിസന്ധിയാണ് യുഡിഎഫ് നേരിടുന്നത്. കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് സമവായം ഇല്ലാത്തതാണ് യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുന്നത്.

യുഡിഎഫിൻറെ അനുനയ ശ്രമങ്ങളെല്ലാം പാഴാക്കിക്കൊണ്ട് കേരള കോണ്‍ഗ്രസ് (എം) ലെ ഭിന്നത നാൾക്കുനാൾ രൂക്ഷമായി വരികയാണ്. ജോസ് കെ മാണി വിഭാഗത്തിൽപ്പെട്ട ചില നേതാക്കളെ കഴിഞ്ഞ ദിവസം ജോസഫ് വിഭാഗം പാർട്ടിയിൽ നിന്ന് പുറത്താക്കിയതോടെ ഭിന്നതകൾ വീണ്ടും രൂക്ഷമായിരിക്കുകയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തെ അംഗീകരിക്കുന്ന 4 ഉന്നതാധികാര സമിതി അംഗങ്ങൾ ഉൾപ്പടെ 21 പേരെയായിരുന്നു പാർട്ടി വർക്കിങ് ചെയർമാൻ പിജെ ജോസഫ് കഴിഞ്ഞ ദിവസം പുറത്താക്കിയത്.

6 ജില്ലാ പ്രസിഡന്‍റുമാരും 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളും ഇതിൽപെടും. ഈ നടപടിക്ക് അംഗീകാരം നേടിയെടുത്ത ശേഷം വരും ദിവസങ്ങളിൽ കൂടുതൾ നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാനായിരുന്നു ജോസഫ് വിഭാഗത്തിൻറെ നീക്കം. നേതാക്കളെ പുറത്താക്കിയ തീരുമാനത്തിന് അംഗീകാരം നൽകാൻ ജോസഫ് വിഭാഗം വിളിച്ചു ചേർത്ത ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങൾക്ക് കോട്ടയം മുൻസിഫ് കോടതി സ്റ്റേ നൽകി.കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗം സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്

Continue Reading

Latest News