Connect with us
Malayali Express

Malayali Express

കശ്മീര്‍ വിഷയം : നന്ദി അറിയിക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍

INDIA

കശ്മീര്‍ വിഷയം : നന്ദി അറിയിക്കാന്‍ അജിത് ഡോവല്‍ റഷ്യയില്‍

Published

on

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യയിലെത്തി. റഷ്യന്‍ സുരക്ഷാ ഉപദേഷ്ടാവ് നികൊളായ് പത്രുഷെവുമായി കൂടിക്കാഴ്ച നടത്താനാണ് അജിത് ഡോവല്‍ റഷ്യയിലെത്തിയത്.

കശ്മീരില്‍ ഇന്ത്യ വരുത്തിയ മാറ്റങ്ങള്‍ക്ക് റഷ്യ പിന്തുണ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡോവലിന്റെ സന്ദര്‍ശനം.ഭീകര വിരുദ്ധ സഹകരണം സംബന്ധിച്ചും ഇരുരാജ്യങ്ങളുടെയും സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ചര്‍ച്ച നടത്തും.റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ ഡയറക്ടര്‍ ദിമിത്രി റൊഗോസിനുമായും ഡോവല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.

Continue Reading

Latest News