Saturday, April 20, 2024
HomeKeralaഇലക്ട്രിക് ബസുകള്‍ വാങ്ങിയതില്‍ ക്രമക്കേട് -എം. വിൻസെന്റ് എം.എല്‍.എ

ഇലക്ട്രിക് ബസുകള്‍ വാങ്ങിയതില്‍ ക്രമക്കേട് -എം. വിൻസെന്റ് എം.എല്‍.എ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കമ്ബനിയുടെ ഇലക്ട്രിക് ബസുകള്‍ ലാഭത്തിലെന്ന് കാണിച്ച്‌ മാനേജ്മെന്റ് മന്ത്രിക്ക് നല്‍കിയ കണക്കുകളില്‍ ഗുരുതര പിശകുകളുണ്ടെന്ന് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയായ ടി.ഡി.എഫ് പ്രസിഡന്‍റ് എം.

വിൻസെന്റ് എം.എല്‍.എ. 50 ഇലക്ട്രിക് ബസുകള്‍ ‘പി.എം.ഐ’ എന്ന കമ്ബനിയില്‍നിന്ന് വാങ്ങിയതില്‍ ക്രമക്കേടുകളുണ്ടെന്ന് സംശയിക്കുന്നതായും അദ്ദേഹം വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.

50 ഇലക്ട്രിക് ബസുകളുടെ പർച്ചേസ് ഉടമ്ബടിയും വാങ്ങുന്നതിന് മുമ്ബ് ബസുകളുടെ ഗുണനിലവാരം പരിശോധിച്ച വിദഗ്ധസമിതി റിപ്പോർട്ടും മാനേജ്മെന്റ് പുറത്തുവിടണം. പുതിയ ബസുകളില്‍ ‘റിജക്ട്’ എന്ന സ്റ്റിക്കർ ഒട്ടിച്ചിരുന്നതായി പറയുന്നുണ്ട്. മാനേജ്മെന്റ് കണക്കുകള്‍ പ്രകാരം ഒരു ഇലക്ട്രിക് ബസിന് 6026 രൂപ പ്രതിദിന വരുമാനവും 4752 രൂപ പ്രതിദിന ചെലവുമാണ്. എന്നാല്‍, യഥാർഥ ചെലവില്‍ വായ്പാ തിരിച്ചടവും ബസിന്റെ ബാറ്ററി മാറുന്ന തുകയും കൂട്ടിയാല്‍ 4546 രൂപ കൂടി ചെലവ് വരും. അങ്ങനെയെങ്കില്‍ ഒരു ഇലക്ട്രിക് ബസിന് പ്രതിദിനം 9299 രൂപയാണ് യഥാർഥ ചെലവ്. ഒരു ഇലക്ട്രിക് ബസ് പ്രതിദിനം 3273 രൂപയും പ്രതിവർഷം 11.78 ലക്ഷം രൂപയും നഷ്ടം വരുത്തും. 50 ബസുകള്‍ക്ക് പ്രതിവർഷം 5.89 കോടിയാണ് നഷ്ടം. തെറ്റായ മാനേജ്മെന്‍റ് നടപടികളാണ് കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ പ്രശ്നങ്ങള്‍ക്കും കാരണം. ജീവനക്കാരുടെ എൻ.പി.എസ്, എൻ.ഡി.ആർ, പി.എഫ് തുടങ്ങി ശമ്ബളത്തില്‍നിന്ന് പിടിക്കുന്ന ഒരുരൂപ പോലും അവർക്ക് നല്‍കുന്നില്ല.

പെൻഷൻ ആനുകൂല്യങ്ങള്‍ ഒന്നര വർഷമായി തടഞ്ഞുവെച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സിയെ മുച്ചൂടും മുടിച്ച്‌ സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്ന മാനേജ്മെന്റിനെ പുറത്താക്കി കൃത്യമായി ശമ്ബളവും ആനുകൂല്യങ്ങളും ജീവനക്കാർക്ക് നല്‍കാനുള്ള നടപടി പുതിയ ഗതാഗത മന്ത്രി സ്വീകരിക്കണം. ക്രമവിരുദ്ധമായ കരാർ നിയമനങ്ങള്‍ കെ.എസ്.ആർ.ടി.സിയിലും സ്വിഫ്റ്റിലും തുടരുകയാണെന്നും എം.എല്‍.എ കുറ്റപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular