Thursday, April 25, 2024
HomeIndiaമറാത്ത സംവരണ സമരം നിര്‍ത്തിവച്ചു

മറാത്ത സംവരണ സമരം നിര്‍ത്തിവച്ചു

മുംബൈ: സംവരണ ഓര്‍ഡിനന്‍സിന്റെ കരട്‌ മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറത്തുവിട്ടതിനു പിന്നാലെ മറാത്ത സംവരണ സമരം നിര്‍ത്തിവച്ചു.

മറാത്ത നേതാവ്‌ മനോജ്‌ ജരാഞ്ചെ പാട്ടീല്‍ ആരംഭിച്ച അനിശ്‌ചിതകാല നിരാഹാര സമരമാണു നിര്‍ത്തിവച്ചത്‌. 2014 ല്‍ മറാത്തകള്‍ക്ക്‌ സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസത്തിനും 16 ശതമാനം സംവരണം ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ്‌ പൃഥ്വിരാജ്‌ ചവാന്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു. എന്നാല്‍, തുടര്‍ നടപടിയുണ്ടായില്ല. മറാത്തി ഭാഷ സംസാരിക്കുന്നവരാണ്‌ മറാത്തകള്‍.

മഹാരാഷ്‌ട്രയില്‍ 33 ശതമാനമാണ്‌ ഈ വിഭാഗത്തിന്റെ പ്രാതിനിധ്യം. 2018ല്‍ സംസ്‌ഥാന സര്‍ക്കാര്‍ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി റദ്ദാക്കി. മറാത്ത സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരല്ലെന്നും സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും 2021 മേയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച്‌ വിധിച്ചു. 2023 ഏപ്രിലില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയെങ്കിലും അതും കോടതി തള്ളിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular