Connect with us
Malayali Express

Malayali Express

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യ: മേലുദ്ദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു

KERALA

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ ആത്മഹത്യ: മേലുദ്ദ്യോഗസ്ഥനെ റിമാന്‍ഡ് ചെയ്തു

Published

on

പാലക്കാട് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. സെപ്റ്റംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് കാലാവധി. മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ്ഗ സ്പെഷ്യല്‍ കോടതി ജഡ്ജി കെ ബൈജു നാഥാണ് റിമാന്‍ഡ് ചെയ്യതത്. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ആഗസ്റ്റ് 28 ലേക്ക് മാറ്റി.

ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച വരുത്തിയായിരുന്നു അറസ്റ്റ്. ആത്മഹത്യാ പ്രേരണകുറ്റത്തിനാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ജൂലൈ 25നാണ് കല്ലേക്കാട് എ ആര്‍ ക്യാംപിലെ പൊലീസുകാരനായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു.

പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഈ സംഭവത്തില്‍ നേരത്തെ ഏഴ് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണം തൃപ്ത്തികരമെന്ന് കുമാറിന്റെ ഭാര്യ സജിനി പ്രതികരിച്ചു.

Continue Reading

Latest News