Connect with us
Malayali Express

Malayali Express

പ്രളയനഷ്ടം: കേന്ദ്രസംഘം ഉടന്‍ കേരളത്തിലേക്ക്

KERALA

പ്രളയനഷ്ടം: കേന്ദ്രസംഘം ഉടന്‍ കേരളത്തിലേക്ക്

Published

on

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ പ്രളയ ദുരന്തം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ദുരന്തത്തിന്റെ വ്യാപിതി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാനുള്ള കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തുമെന്ന് ആഭ്യന്തമന്ത്രാലയം.

പ്രളയദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുള്ള അടിയന്തര സഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗലസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ആഭ്യന്തരമന്ത്രാലയത്തിലേയും നീതി ആയോഗിലേയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉന്നതതല യോഗത്തില്‍ ചേര്‍ന്നു.
ഒഡീഷ, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള കഴിഞ്ഞ വര്‍ശത്തെ അധിക സഹായമായി 4432.10 കോടി രൂപ അനുവദിച്ചു.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News