Thursday, April 25, 2024
HomeIndiaഗായിക, സംഗീത സംവിധായക; ഇളയരാജയുടെ മകള്‍ ഭവതാരിണി അന്തരിച്ചു

ഗായിക, സംഗീത സംവിധായക; ഇളയരാജയുടെ മകള്‍ ഭവതാരിണി അന്തരിച്ചു

ചെന്നൈ: ഗായികയും സംഗീത സംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. അര്‍ബുദരോഗ ബാധിതയായി ചികിത്സയിലായിരുന്നു.

ശ്രീലങ്കയില്‍ വച്ച്‌ വൈകീട്ടായിരുന്നു അന്ത്യം. സംസ്‌കാരം നാളെ വൈകീട്ട് ചെന്നൈയില്‍ നടക്കും. സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളാണ്.

2000 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. ‘കളിയൂഞ്ഞാല്‍’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കില്‍ വേളിപ്പയ്യന്‍’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, പൊന്മുടിപ്പുഴയോരത്ത് തുടങ്ങിയ മലയാള ചിത്രങ്ങളിലും ഭവതാരിണി ഗാനം ആലപിച്ചിട്ടുണ്ട്.

‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണ് ഭവതരിണി പിന്നണിഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി. മലയാളചിത്രമായ ‘മായാനദി’ ആയിരുന്നു അവസാന ചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular