Thursday, April 18, 2024
HomeKeralaസുല്‍ത്താന്‍ ബത്തേരി കോടതി വളപ്പിലും കരടി

സുല്‍ത്താന്‍ ബത്തേരി കോടതി വളപ്പിലും കരടി

യനാട്: വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി കോടതി വളപ്പില്‍ കരടിയിറങ്ങി. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് പ്രദേശത്ത് കരടിയെ കണ്ടത്. കരടിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റോഡ് കുറുകെ കടന്ന് കോടതി വളപ്പില്‍ കയറിയ കടുവയെ ഇതുവഴിയെത്തിയ കാര്‍ യാത്രികരാണ് കണ്ടത്. കോടതിയുടെ പുറകു വശത്തെ മതില്‍ ചാടി കോളിയാടി ഭാഗത്തേക്ക് കരടി നീങ്ങിയെന്നാണ് സൂചന.
വനംവകുപ്പും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മാനന്തവാടിയിലെയും പനമരത്തെയും ജനവാസമേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരടിയിറങ്ങിയിരുന്നു.
പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വനംവകുപ്പ് കരടിയെ കാട് കയറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍ കരടിയെ കണ്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular