Wednesday, April 24, 2024
HomeUncategorizedനാഗാലാൻഡില്‍ അനധികൃത ഖനിയില്‍ തീപിടുത്തം: ആറ് പേര്‍ വെന്ത് മരിച്ചു

നാഗാലാൻഡില്‍ അനധികൃത ഖനിയില്‍ തീപിടുത്തം: ആറ് പേര്‍ വെന്ത് മരിച്ചു

കൊഹിമ: നാഗാലാൻഡിലെ വോഖ ജില്ലയില്‍ അനധികൃത കല്‍ക്കരി ഖനിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് തൊഴിലാളികള്‍ വെന്തുമരിച്ചു.

നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക ഭരണകൂടം അറിയിച്ചു.

വോഖ ജില്ലയിലെ ഭണ്ഡാരി സബ് ഡിവിഷനു കീഴിലുള്ള റിച്ചൻയാൻ ഗ്രാമത്തിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസം ഒരു മണിയോടെ ഖനിയില്‍ തീപിടിക്കുകയായിരുന്നെന്ന് ഭണ്ഡാരി എംഎല്‍എ അച്ചുംബെമോ കിക്കോണ്‍ വെള്ളിയാഴ്ച കൊഹിമയില്‍ പിടിഐയോട് പറഞ്ഞു. അസമില്‍ നിന്നുള്ള തൊഴിലാളികള്‍ എല്ലാവരും അനധികൃത റാറ്റ് ഹോള്‍ ഖനിക്കുള്ളില്‍ കുഴിക്കുന്ന ജോലിയില്‍ ഏർപ്പെട്ടിരിക്കുകയായിരുന്നു. തീപിടിത്തമുണ്ടായപ്പോള്‍ എല്ലാവർക്കും രക്ഷപ്പെടാൻ ആകാതെ വരികയും ആറ് പേർ കൊല്ലപ്പെടുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.

പരിക്കേറ്റവരെ ദിമാപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എംഎല്‍എ പറഞ്ഞു. ഭണ്ഡാരിയിലെ ഇത്തരം അനധികൃത കല്‍ക്കരി ഖനികളില്‍ ആശങ്ക പ്രകടിപ്പിച്ച എംഎല്‍എ, ഇത്തരം ഖനികള്‍ തടയാൻ സംസ്ഥാന വകുപ്പിനോട് കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular