Friday, April 19, 2024
HomeKeralaശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന ഗുരു

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിക്കുന്ന ഗുരു

തിരുവനന്തപുരം: നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ ഇന്നത്തെ അധിപനാണ് ഗുരു മുനി നാരായണ പ്രസാദ്. വിദേശ രാജ്യങ്ങളില്‍ ഇരുപതോളവും ഇന്ത്യയില്‍ ഇരുപത്തിനാലും കേന്ദ്രങ്ങളുള്ള നാരായണ ഗുരുകുലത്തിന്റെ പ്രധാന പ്രവൃത്തി കേന്ദ്രം വര്‍ക്കല ശിവഗിരി മഠത്തിനടുത്ത് ശ്രീനിവാസപുരത്താണ്.

അവിടെയുള്ള നാരായണ ഗുരുകുലമാണ് ഗുരുമുനി നാരായണ പ്രസാദ് എന്ന സംന്യാസി വര്യന്‍ തന്റെ നൂറോളം പുസ്തകങ്ങളുടെ പണിപ്പുരയായി തിരഞ്ഞെടുത്തത്. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചും ലളിതമായ രീതിയില്‍ സാധാരണക്കാര്‍ക്ക് ഉതകും വിധം വ്യാഖ്യാനിച്ചും ഒരു ജീവിതം അറിവായി, അന്‍പായി ഇവിടെ ശാന്തം നിലകൊള്ളുന്നു.

നാരായണഗുരുകുല പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷനായ ഗുരു മുനി നാരായണ പ്രസാദിന്റെ പദ്മശ്രീ നേട്ടം ശ്രീനാരായണ ദര്‍ശനങ്ങളുടെ പ്രചാരണത്തിന് ലഭിച്ച അംഗീകാരമാണ്. വേദ ഉപനിഷത്തുക്കള്‍ പഠിച്ചും പഠിപ്പിച്ചും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശന ശാസ്ത്രത്തെ ലോകസമക്ഷം അവതരിപ്പിച്ചുമാണ് അദ്ദേഹം പ്രശസ്തനായത്.്. അമേരിക്കയിലും യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും പ്രഭാഷകനായും വിസിറ്റിങ് പ്രൊഫസറായും അദ്ദേഹം നിരന്തരം സഞ്ചരിക്കുന്നുണ്ട്.
1938ല്‍ നഗരൂരില്‍ ജനിച്ച ഗുരു മുനി നാരായണപ്രസാദ് 1970ല്‍ പി.ഡബ്ലു.ഡിയിലെ എന്‍ജിനിയര്‍ ജോലി രാജിവച്ചാണ് സന്യാസപ്രവര്‍ത്തനത്തില്‍ മുഴുകുന്നത്. വര്‍ക്കലയിലെ ഗുരുകുലത്തില്‍ നടരാജ ഗുരുവിന്റെ ശിഷ്യനായി. പ്രധാന ഗ്രന്ഥങ്ങളായ ഛാന്ദോക്യം,കേനം,കഠം,പ്രശ്‌നം,മുണ്ഡകം,തൈത്തിരീയം,ഐതരേയം എന്നീ ഉപനിഷത്തുകള്‍ക്കും ഭഗവത്ഗീതയ്‌ക്കും ശ്രീനാരായണഗുരുവിന്റെ വേദാന്ത സൂത്രത്തിനും ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനം,നാരായണ ഗുരുവിന്റെ എല്ലാ പദ്യ കൃതികളുടെയും സ്വതന്ത്രമായ വ്യാഖ്യാനം തുടങ്ങി ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുനൂറോളം കൃതികള്‍ പ്രസിദ്ധീകരിച്ചു.

ആരെയും ആകര്‍ഷിക്കുന്ന പ്രകൃതമൊന്നും മുനി നാരായണപ്രസാദിലില്ല. സരസമായ സംഭാഷണവും അദ്ദേഹത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട് ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്തകങ്ങളായും അന്വേഷികള്‍ക്ക് സര്‍വാത്മനാ സമ്മാനിക്കുന്നു.
വിറകുവെട്ടിയും വെള്ളം കോരിയും കൃഷിപ്പണി ചെയ്തും തന്റെ ദിനചര്യകള്‍ തുടങ്ങുന്ന മുനി നാരായണ പ്രസാദ് നാരായണ ഗുരുകുലത്തിലെ എക്കാലത്തെയും മാതൃകാപുരുഷനാണ്. മറ്റുള്ളവരെന്തുചെയ്യണം എന്നു തീരുമാനിക്കാതെ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു ഗുരുവിന്റെ വഴികള്‍. ക്ലിഷ്ടമായ ഗുരുകുല ജീവിതത്തിലൂടെ അറിവിനെ ഉപാസിക്കുമ്ബോഴും തന്റെ ഓരോ നിമിഷവും ഒട്ടും നഷ്ടപ്പെടുത്താതെ ദാര്‍ശനികമായ അനുഭവമാക്കി മാറ്റുകയാണ്. അലസതയും മടിയുമാണ് സംന്യാസിയുടെ സംഭാവനയെന്ന് പറയുന്ന ചില പുരോഗമന വാദികളുണ്ട്. അലസതയും മടിയുമായി എത്തുന്നവരെ ഗുരു മുനി നാരായണപ്രസാദ് ഒരിക്കലും അംഗീകരിച്ചിരുന്നിട്ടില്ല. അദ്ദേഹത്തിന്റെ കൂടെ ജീവിക്കുന്നവര്‍ കര്‍മത്തിലും ജ്ഞാനത്തിലും എപ്പോഴും ജാഗരൂകരാകേണ്ടതുണ്ട്. അല്ലാത്തവരോട് പൊട്ടിത്തെറിക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്നത് അദ്ദേഹത്തിനവര്‍ നിരന്തരം അസഹനീയത ഉണ്ടാക്കുമ്ബോഴാണ്. വെറുതെ സമയം കൊല്ലുവാന്‍ ഗുരുകുലത്തിലെത്തുന്നവര്‍ക്ക് ഒരിക്കലും അദ്ദേഹം സ്വീകാര്യനായിരുന്നില്ല.

വിറകുവെട്ടിയും വെള്ളം കോരിയും കൃഷിപ്പണി ചെയ്തും തന്റെ ദിനചര്യകള്‍ തുടങ്ങുന്ന മുനി നാരായണ പ്രസാദ് നാരായണ ഗുരുകുലത്തിലെ എക്കാലത്തെയും മാതൃകാപുരുഷനാണ്. മറ്റുള്ളവരെന്തുചെയ്യണം എന്നു തീരുമാനിക്കാതെ മറ്റുള്ളവര്‍ക്ക് മാതൃകയാവുകയായിരുന്നു ഗുരുവിന്റെ വഴികള്‍. ക്ലിഷ്ടമായ ഗുരുകുല ജീവിതത്തിലൂടെ അറിവിനെ ഉപാസിക്കുമ്ബോഴും തന്റെ ഓരോ നിമിഷവും ഒട്ടും നഷ്ടപ്പെടുത്താതെ ദാര്‍ശനികമായ അനുഭവമാക്കി മാറ്റുകയാണ്.

നിഷ്‌കളങ്കമായ പുഞ്ചിരിയുമായി അറിവിന്റെ ഉദ്ധരണികളെ മനസ്സിലിട്ട് ധ്യാനിക്കുന്ന ഗുരുവായി ഗുരുകുല അന്തേവാസികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനില്‍ക്കുന്നു. പ്രതിഭാധനമായ ആ മനസ്സിന്റെ ഉറവയില്‍നിന്നും ഒഴുകുന്ന ജ്ഞാനഗംഗകള്‍ പ്രഭാഷണങ്ങളായും പുസ്തകങ്ങളായും അന്വേഷികള്‍ക്ക് സര്‍വാത്മനാ സമ്മാനിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular