Thursday, March 28, 2024
HomeUSAമാനനഷ്ടക്കേസില്‍ ട്രംപ് എഴുത്തുകാരിക്ക് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം;കോടതി വിധി

മാനനഷ്ടക്കേസില്‍ ട്രംപ് എഴുത്തുകാരിക്ക് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം;കോടതി വിധി

ന്യൂയോർക്ക്: എഴുത്തുകാരി ഇ. ജീൻ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ യു.എസ്. മുൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 8.33 കോടി ഡോളർ നഷ്ടപരിഹാരം വിധിച്ച്‌ ന്യൂയോർക്ക് കോടതി.

കാരള്‍ നല്‍കി മാനനഷ്ടക്കേസിലാണ് കോടതി വിധി. മൂന്ന് മണിക്കൂറില്‍ താഴെ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഒമ്ബത് ജഡ്ജിമാരടങ്ങിയ കോടതി വിധി പ്രസ്താവിച്ചത്.

വിധി അപഹാസ്യമാണെന്ന് ട്രംപ് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ തന്റെ വാദം പറയാനെത്തിയ ട്രംപ് വിധി പറയുംമുമ്ബ് ഇറങ്ങിപ്പോയി.

എല്‍ വാരികയില്‍ പംക്തിയെഴുത്തുകാരിയായിരുന്ന കാരള്‍ ട്രംപിനെതിരേ 2019-ലാണ് ആരോപണവുമായി രംഗത്തെത്തിയത്. 1996-ല്‍ മാൻഹാട്ടനിലെ ആഡംബരവസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച്‌ ട്രംപ് ബലാത്സംഗം ചെയ്തെന്നായിരുന്നു ഇപ്പോള്‍ 80 വയസ്സുള്ള കാരളിന്റെ ആരോപണം. ട്രംപിനെ പേടിച്ചാണ് ഇരുപതിലേറെ വർഷം ഇക്കാര്യം പറയാതിരുന്നതെന്നും അവർ പറഞ്ഞിരുന്നു.

ലൈംഗികാതിക്രമകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് വഴി കാരളിനും ജഡ്ജിക്കുമെതിരെ അധിക്ഷേപപരാമർശങ്ങള്‍ നടത്തിയിരുന്നു. പ്രസ്താവനകളിലൂടെ കാരളിനെ ദ്രോഹിക്കാൻ താൻ ആരോടും നിർദേശിച്ചിട്ടില്ലെന്ന വാദമായിരുന്നു കോടതിയില്‍ ട്രംപ് ഉന്നയിച്ചത്. അതേസമയം, അതെ/ അല്ല എന്ന് മറുപടി വരുന്ന മൂന്ന് ചോദ്യങ്ങള്‍ ട്രംപിനോട് ചോദിക്കാനായിരുന്നു ഇരുവിഭാഗം അഭിഭാഷകർക്കും കോടതി അനുവാദം നല്‍കിയത്. കോടതിയേയും കാരളിനേയും ഇകഴ്ത്തിക്കാട്ടുന്ന പരാമർശങ്ങള്‍ കോടതി മുറിയിലും ആവർത്തിക്കാതിരിക്കാനായിരുന്നു നടപടിയെന്നാണ് വിശദീകരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular