Friday, March 29, 2024
HomeKeralaഗ്‌ളോബല്‍ സയൻസ് ഫെസ്റ്റിവല്‍ കേരളയില്‍ യു.എസ്.പവലിയൻ

ഗ്‌ളോബല്‍ സയൻസ് ഫെസ്റ്റിവല്‍ കേരളയില്‍ യു.എസ്.പവലിയൻ

തിരുവനന്തപുരം: കേരള ഗവണ്‍മെന്റുമായി സഹകരിച്ച്‌ ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ സയൻസ് ഫെസ്റ്റിവല്‍ കേരള (ജി.എസ്.എഫ്.കെ.) പ്രദർശന മേളയില്‍ യു.എസ്.പവലിയൻ സജ്ജമാക്കി.

നാസ ജ്യോതിർശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാതകുർത്ത, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ചേർന്ന് യു.എസ്. പവലിയൻ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയൻസസ് പാർക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന മേളയില്‍ നാസയിലെ പ്രമുഖ ശാസ്ത്രജ്ഞർ ഉള്‍പ്പെടെയുള്ളവർ പ്രഭാഷണങ്ങള്‍ നടത്തും. നാസയും സെർച്ച്‌ ഫോർ എക്‌സ്ട്രാ ടെറസ്ട്രിയല്‍ ഇന്റലിജൻസ് (സെറ്റി) ലാബ്‌സും ഉള്‍പ്പെടെയുള്ള വിഖ്യാതരായ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന പരിസ്ഥിതി, ബഹിരാകാശ ശാസ്ത്രം, ഭൗമേതര ബുദ്ധി എന്നിവ സംബന്ധിച്ച പ്രദർശനങ്ങള്‍ ഉണ്ടായിരിക്കും.

പരിസ്ഥിതി, വിദ്യാഭ്യാസം, ശാസ്ത്രസാങ്കേതിക വിദ്യ, കൃഷി, ബഹിരാകാശം, സമുദ്രം എന്നീ മേഖലകളിലെ യു.എസ്.-ഇന്ത്യ ശാസ്ത്ര സഹകരണത്തെക്കുറിച്ച്‌ ഡോ. ഗുഹാതകുർത്ത മുഖ്യപ്രഭാഷണത്തില്‍ എടുത്തുപറഞ്ഞു

നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷൻ ലബോറട്ടറിയിലെ (ജെ.പി.എല്‍.) നാസയുടെയും ഇന്ത്യൻ സ്‌പേസ് റിസർച്ച്‌ ഓർഗനൈസേഷന്റെയും (ഐ.എസ്.ആർ.ഒ.) സിന്തറ്റിക് അപ്പെർച്ചർ റഡാർ (നൈസാർ) പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഞ്ച് നാസ ശാസ്ത്രജ്ഞർ നടത്തിയ സയൻസ് ചർച്ചകളുടെ പരമ്ബരയും പവലിയനില്‍ സംഘടിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular