Friday, March 29, 2024
HomeKeralaപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി, ദമ്ബതികള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകര്‍ത്തി, ദമ്ബതികള്‍ പിടിയില്‍

ല്പറ്റ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്ബതികള്‍ അറസ്റ്റില്‍. പുതാടി സ്വദേശികളായ പ്രജിത്ത് (48), ഭാര്യ സുജ്ഞാന (44) എന്നിവരെയാണ് കേണിച്ചിറ പൊലീസ് പിടികൂടിയത്.

ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയ സാഹചര്യത്തില്‍ മേല്‍ കോടതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെയാണ് അറസ്റ്റ്.

2020 ലാണ് കേസിനാസ്പദമായ സംഭവം. ലൈംഗികമായി പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് കാഴ്ചവയ്ക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പീഡനത്തിന് ഒത്താശ ചെയ്ത് നല്‍കിയതിനാണ് സുജ്ഞാനയ്ക്കെതിരെ കേസെടുത്തത്. കഴിഞ്ഞയാഴ്ച കല്പറ്റ കോടതിയില്‍ കീഴടങ്ങിയ മറ്റൊരു പ്രതി സുരേഷ് റിമാൻഡിലാ ണ്. പരാതിപ്പെട്ടാല്‍ ഫോണില്‍ പകർത്തിയ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular