Friday, April 19, 2024
HomeKeralaഅധികം പൈസ വാങ്ങിയിട്ടില്ല, സുരേഷേട്ടനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്; ഭാഗ്യയുടെ വിവാഹത്തിന് മുല്ലപ്പൂ എത്തിച്ച ധന്യയ്ക്ക് പറയാനുള്ളത്

അധികം പൈസ വാങ്ങിയിട്ടില്ല, സുരേഷേട്ടനോട് ഒരു അഭ്യര്‍ത്ഥനയുണ്ട്; ഭാഗ്യയുടെ വിവാഹത്തിന് മുല്ലപ്പൂ എത്തിച്ച ധന്യയ്ക്ക് പറയാനുള്ളത്

ഗുരുവായൂർ: ഗുരുവായൂർ വഴിയോരത്ത് കൈക്കുഞ്ഞിനെ മാറോട് ചേർത്ത് പൂക്കച്ചവടം നടത്തുന്ന ധന്യയാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് മുല്ലപ്പൂവ് എത്തിച്ചത്.

ധന്യ കുട്ടിയുമായി മുല്ലപ്പൂവ് വില്‍ക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി, മകളുടെ വിവാഹത്തിനുള്ള മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നല്‍കുകയായിരുന്നു.

സുരേഷ് ഗോപിയുടെ കൈയില്‍ നിന്ന് അധികം കാശ് വാങ്ങിയിട്ടില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ധന്യയിപ്പോള്‍. ഒരു കട നോക്കുകയാണെന്നും, ശരിയാകുകയാണെങ്കില്‍ അത് സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യണമെന്നും ധന്യയും ഭർത്താവും അഭ്യർത്ഥിച്ചു.

‘മോനുവേണ്ടി ഒരു അയ്യായിരം രൂപ അവിടുന്ന് കൊടുത്തിട്ടുണ്ട്. അതല്ലാതെ, അതില്‍ക്കൂടുതല്‍ ഞങ്ങള്‍ വാങ്ങിയിട്ടില്ല. അതിന് കൂടുതല്‍ പൈസ വേണമെന്ന ഒരു ആഗ്രഹവും ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ക്ക് മുല്ലപ്പൂവിന്റെ കച്ചവടം തുടർന്ന് പോകാൻ തന്നെയാണ് താത്പര്യം. ഇത് സുരേഷേട്ടൻ കാണുകയാണെങ്കില്‍, ഞങ്ങളൊരു കടമുറി നോക്കുന്നുണ്ട്. അത് ശരിയാകുവാണെങ്കില്‍ സുരേഷേട്ടൻ വന്ന് ഉദ്ഘാടനം ചെയ്തുതന്നാല്‍ മതി.

നിങ്ങള്‍ക്കൊരു കട നോക്കിക്കൂടെയെന്നാണ് പൂ വാങ്ങുന്നവരൊക്കെ ചോദിക്കുന്നത്. അവരോട് പറയാൻ ഞങ്ങള്‍ക്കൊരു മറുപടിയില്ല. ഞങ്ങളെ സഹായിക്കാനൊരാള്‍ മുന്നിലേക്ക് വന്നിട്ടുണ്ട് ഇപ്പോള്‍. അതിനുള്ള വഴി സുരേഷേട്ടൻ ഒരുക്കി തരികയെന്ന് വച്ചാല്‍ ഭയങ്കര സന്തോഷം. എന്റെ രണ്ട് മക്കളുടെയും ഭാവി സുരക്ഷിതമാക്കണ്ടേ. അത് വലിയൊരു കാര്യമല്ലേ. ഞങ്ങളെ ഒരുപാട് പേർ സഹായിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് നന്ദി മാത്രമേയുള്ളൂ. സുരേഷേട്ടനായാലും കുടുംബത്തിനായാലും കല്യാണം കഴിഞ്ഞ ഭാഗ്യമോള്‍ക്കായാലും ആ കുട്ടിയുടെ ഭർത്താവിനായാലും എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ കൊടുക്കട്ടെ.’- ധന്യയും ഭർത്താവും ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular