Friday, April 19, 2024
HomeKeralaമ്യാൻമര്‍ വ്യോമസേന വിമാനം മിസോറാമില്‍ തകര്‍ന്ന് വീണു: ആറ് പേര്‍ക്ക് പരിക്ക്

മ്യാൻമര്‍ വ്യോമസേന വിമാനം മിസോറാമില്‍ തകര്‍ന്ന് വീണു: ആറ് പേര്‍ക്ക് പരിക്ക്

സ്വാള്‍: മ്യാൻമർ വ്യോമസേനയുടെ യുദ്ധവിമാനം മിസോറാമില്‍ തകർന്ന് വീണു. മിസോറാമിലെ ലെങ്പുയ് എയർ പോർട്ടിലാണ് വിമാനം തകർന്ന് വീണതെന്ന് മിസോറം ഡിജിപി അറിയിച്ചു.

ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

വിമാനത്തില്‍ ആകെ 14 പേരാണ് ഉണ്ടായിരുന്നതെന്നും ആറ് പേർക്ക് ഗുരുതര പരിക്കേറ്റുവെന്ന് ബാക്കിയുള്ളവർ സുരക്ഷിതരാണെന്നുമാണ് ഡിജിപി അറിയിച്ചിരിക്കുന്നത്. ഇവരെ ലെങ്പുയ്ലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിമാനം തകർന്ന് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം സമൂഹ മാധ്യമങ്ങളിലൂടെ വൻ തോതില്‍ പ്രചരിക്കുന്നുണ്ട്. ലാൻഡിങ്ങിനിടെ വിമാനം അപകടത്തില്‍പ്പെടുകയാണുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular