Connect with us
Malayali Express

Malayali Express

ആശ്വാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കവളപ്പാറയില്‍

KERALA

ആശ്വാസവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ കവളപ്പാറയില്‍

Published

on

പ്രളയദുരിതം നേരിടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരന്‍. പ്രളയദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട മുഴുവന്‍ സഹായവും ഇതിനോടകം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തെരച്ചിലിന് കേരളം കൂടുതല്‍ സഹായം ആവശ്യപ്പെടുകയാണെങ്കില്‍ അതും, പുനരധിവാസത്തിന് കൂടുതല്‍ സഹായം ആവശ്യമുണ്ടെങ്കില്‍ അവയും പരിഗണിക്കും. കേരളം മതിയെന്നു പറയുന്നതുവരെ ദേശീയ ദുരന്തനിവാരണ സേന കേരളത്തില്‍ തുടരുമെന്നും മുരളീധരന്‍ പറഞ്ഞു.
രാത്രി എട്ടുമണിയോടെയാണ് കവളപ്പാറയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ മന്ത്രി എത്തിയത്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ. രാമചന്ദ്രനും കൂടെയുണ്ടായിരുന്നു. കവളപ്പാറ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളെയും മന്ത്രി ആശ്വസിപ്പിച്ചു. ഇവിടെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവരില്‍ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. കവളപ്പാറയില്‍ നിന്ന് ഇനിയും 22 പേരെ കൂടിയാണ് കണ്ടെത്താനുള്ളത്.

Continue Reading

Latest News