Connect with us
Malayali Express

Malayali Express

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തി: സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍

KERALA

ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തി: സിപിഎം പ്രാദേശിക നേതാവിന് സസ്‌പെന്‍ഷന്‍

Published

on

ആലപ്പുഴ: ആലപ്പുഴയിലെ ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു.

സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപില്‍ അഭയം തേടിയ ആളുകളില്‍ നിന്നാണ് ഇയാള്‍ പണപ്പിരിവ് നടത്തിയത്.

സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടു വരാനുള്ള വണ്ടിക്ക് വാടക നല്‍കുവാനായിരുന്നു പിരിവ് നടത്തിയത്. ക്യാംപ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത് ഇതിനും ക്യാമ്ബില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നാണ് ഇയാള്‍ ക്യാംപിലുള്ളവരോട് പറഞ്ഞത്.

Continue Reading

Latest News