Saturday, April 27, 2024
HomeKeralaനയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം; ഗവര്‍ണര്‍ ഒപ്പുവെച്ചു

നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം; ഗവര്‍ണര്‍ ഒപ്പുവെച്ചു

തിരുവനന്തപുരം: ഈ മാസം 25ന് നിയമസഭയില്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അംഗീകാരം. മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ കരട് പ്രസംഗത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നല്‍കിയത്.

കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയ കരട് നയപ്രഖ്യാപനം അവസാന പരിശോധന കൂടി പൂർത്തിയാക്കിയാണ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്. കേന്ദ്ര സർക്കാറിനെതിരെ നയപ്രഖ്യാപന പ്രസംഗത്തില്‍ വിമർശനമുണ്ടെങ്കിലും ഗവർണർക്കെതിരെ വിമർശനമില്ലെന്നാണ് സൂചന.

നയപ്രഖ്യാപനത്തിലെ ഏതെങ്കിലും ഭാഗം ഗവർണർ നിയമസഭയില്‍ വായിക്കാതെ വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. സർക്കാർ -ഗവർണർ ഏറ്റുമുട്ടല്‍ പാരമ്യത്തില്‍ നില്‍ക്കുന്നതിനിടെയാണ് 25ന് തുടങ്ങുന്ന സഭാ സമ്മേളനത്തില്‍ ഗവർണർ നയപ്രഖ്യാപനം നടത്താനെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular