Connect with us
Malayali Express

Malayali Express

ദില്ലിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേക്ക്

KERALA

ദില്ലിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേക്ക്

Published

on

ദില്ലി: ദില്ലിയില്‍ നിന്ന് 22.48 ടണ്‍ അവശ്യമരുന്നുകള്‍ കേരളത്തിലേയ്ക്ക് അയക്കാനുള്ള എല്ലാ നടപടികളും പൂര്‍ത്തിയായതായി കേരള ഹൗസ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. എ സമ്പത്ത്.

ചണ്ഢിഗഡില്‍ നിന്നും ഭോപ്പാലില്‍ നിന്നും ദില്ലിയിലെത്തിച്ച്‌ വിമാനമാര്‍ഗ്ഗം മരുന്നുകള്‍ കൊച്ചിയിലെത്തിക്കും. ആന്റിബയോട്ടിക്കുകളും ഇന്‍സുലിനും ഉള്‍പ്പെടെയുള്ള അവശ്യമരുന്നുകളാണ് എത്തിക്കുന്നത്.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യര്‍ത്ഥനപ്രകാരം മരുന്നുകള്‍ ലഭ്യമാക്കുന്നത്. 400 കാര്‍ട്ടനുകളിലായി മൂന്നു ടണ്‍ ഇന്‍സുലിന്‍ ഉള്‍പ്പെടെ 2051 കാര്‍ട്ടന്‍ മരുന്നുകളാണ് കേരളത്തിലെത്തുക. ഒരു ദിവസം ആറ് ടണ്‍ മരുന്നുകള്‍ വീതം വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കും. ഇതിനു പുറമെ ഒരു കോടി ക്ലോറിന്‍ ടാബ്ലറ്റുകളും കേരളത്തിലേയ്ക്ക് അയയ്ക്കും.

Continue Reading
Advertisement Asianet Ads
Advertisement Brilliant Coaching Centre Ads

Related News

Latest News