Tuesday, April 23, 2024
HomeKeralaടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു

ടാറ്റ മുംബൈ മാരത്തണിനിടെ രണ്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു

മുംബൈ: ടാറ്റ മുംബൈ മാരത്തണിനിടെ 74കാരനുള്‍പ്പെടെ രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള സുവ്രദീപ് ബാനർജി (40), മുംബൈയില്‍ നിന്നുള്ള രാജേന്ദ്ര ബോറ (74) എന്നിവരാണ് മരിച്ചത്.

ഇതിനിടെ, അവശനിലയിലായ 22പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സോഫ്റ്റ്‌വെയർ എഞ്ചിനീയറാ‍യ സുവ്രദീപ് ബാനർജി, ഹാജി അലി ജംഗ്ഷനു സമീപമാണ് കുഴഞ്ഞുവീണത്. മറൈൻ ഡ്രൈവിന് സമീപമാണ് രാജേന്ദ്ര ബോറ വീണത്. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഏറെപേർക്കും നിർജ്ജലീകരണമാണ് വെല്ലുവിളിയായതെന്നാണ് പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular