Connect with us
Malayali Express

Malayali Express

പെരുവെള്ളത്തില്‍ ആംബുലന്‍സിനു വഴികാട്ടി ആയ ബാലന് ധീരതയ്ക്കുള്ള പുരസ്കാരം

INDIA

പെരുവെള്ളത്തില്‍ ആംബുലന്‍സിനു വഴികാട്ടി ആയ ബാലന് ധീരതയ്ക്കുള്ള പുരസ്കാരം

Published

on

കര്‍ണാടകയിലെ കൃഷണ നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ആംബുലന്‍സിനു വഴികാട്ടിയ ആറാം ക്ലാസുകാരനെ തേടി ധീരതയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം. റെയ്ച്ചൂരില്‍ നടന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കിടെ ഡെപ്യൂട്ടി കമ്മീഷണര്‍ ശരത് ബി ആണ് വെങ്കിടേഷിന് പുരസ്കാരം സമ്മാനിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് പുരസ്കാരത്തിന് അര്‍ഹമായ സംഭവം നടന്നത്. കര്‍ണാടകയിലെ കൃഷ്ണ നദിയ്ക്ക് സമീപം ദേവദുര്‍ഗ യാഡ്ഗിര്‍ റോഡില്ലായിരുന്നു സംഭവം. കര്‍ണാടകത്തിലെ റായ്ച്ചൂര്‍ ജില്ലയിലെ ദേവദുര്‍ഗ താലൂക്കിലെ ഹിരേരായണകുമ്പി ഗ്രാമത്തിലാണ് വെങ്കടേഷ് താമസിക്കുന്നത്.

മഴയില്‍ നിറഞ്ഞൊഴുകിയ കൃഷ്ണ നദി, പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലന്‍സ് എത്തിയത്. പുഴയേത്, പാലമേത് എന്ന സംശയത്തില്‍ ഡ്രൈവര്‍ കുഴങ്ങി നില്‍ക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലന്‍സിനു മുന്നില്‍ ഓടി ബാലന്‍ വഴി കാട്ടിയത്. അരയോളം വെള്ളത്തില്‍ ഇത്തിരി കഷ്ടപ്പെട്ടാണ് ബാലന്‍ ഓടുന്നത്. ഓടി ഇക്കരെയെത്തുമ്പോള്‍ ഒരാള്‍ ബാലനെ കൈപിടിച്ച്‌ കൂട്ടുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

വീഡിയോ പ്രചരിച്ചതോടെ നിരവധി ആളുകളാണ് ബാലനെ അഭിനന്ദിച്ച്‌ രംഗത്തെത്തിയത്. ബാലന്‍ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനാണെന്നായിരുന്നു ആളുകളുടെ അഭിപ്രായം. ഈ അഭിപ്രായമാണ് ഇപ്പോള്‍ നിറവേറിയത്.

Continue Reading

Latest News