Connect with us
Malayali Express

Malayali Express

ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്: വി എസിന് മന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി

KERALA

ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്: വി എസിന് മന്ത്രി ഇ ചന്ദ്രശേഖരന്റെ മറുപടി

Published

on

കാസര്‍ഗോഡ്: ഗാഡ്‍ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്ന വിഷയത്തില്‍ വിഎസ് അച്യുതാനന്ദന് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്ത് . ഓരോരുത്തരും പറയുന്നതിനനുസരിച്ച്‌ സര്‍ക്കാര്‍ നിലപാട് പറയാനാകില്ല . ആവശ്യമായ ഘട്ടത്തില്‍ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി വ്യകത്മാക്കി .

ഗാഡ്‍ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നുള്ള ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു . വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടികള്‍ക്കും അറിയാം. ഇനിയും അതിന്‍റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് പ്രതികരണങ്ങളില്‍നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നതെന്നും വിഎസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .

Continue Reading

Latest News