Friday, April 19, 2024
HomeKerala'ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി'; എം സ്വരാജ്

‘ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ അവര്‍ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി’; എം സ്വരാജ്

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എം സ്വരാജ് രംഗത്ത്.

ഇന്നലെ വരെ ദൈവമായിരുന്ന ശ്രീരാമനെ അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമാക്കി മാറ്റിയെന്ന് എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ‘വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു. രാഷ്ട്രപിതാവിന്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു’- സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

2024 ലോക്സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാമക്ഷേത്രം ഉദ്ഘാടനം നടത്തുന്ന നീക്കത്തിനെതിരെയാണ് എം സ്വരാജിന്റെ വിമർശനം.

എം സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അപഹരിക്കപ്പെട്ട ദൈവം ..
വിശ്വാസികളുടെ ശ്രീരാമൻ അപഹരിക്കപ്പെട്ടു . .
രാഷ്ട്രപിതാവിന്റെ പ്രാണനെടുത്തഗോഡ്‌സെ രാമനെയും അപഹരിച്ചു.
ഇന്നലെ ദൈവമായിരുന്ന ശ്രീരാമനെ
അവർ ഇന്നൊരു തിരഞ്ഞെടുപ്പ് പ്രചരണ വിഷയം മാത്രമാക്കി മാറ്റി.

അതേസമയം, രാമക്ഷേത്രത്തില്‍ രാംലല്ല വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്നുച്ചയ്ക്ക് 12.20നും 12.45നും ഇടയ്ക്ക് നടക്കും. പ്രാണപ്രതിഷ്ഠാസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേല്‍, യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് നൃത്യ ഗോപാല്‍ ദാസ് എന്നിവർ ശ്രീകോവിലില്‍ സന്നിഹിതരായിരിക്കും. വാരാണസിയിലെ ലക്ഷ്മികാന്ത് ദിക്ഷീതാണ് മുഖ്യ പുരോഹിതൻ. രാജ്യത്തിന്റെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ്, വടക്കുകിഴക്ക് ഭാഗങ്ങളില്‍ നിന്നുള്ള 14 ദമ്ബതികള്‍ ‘മുഖ്യ യജമാൻ’ പദവിയില്‍ ചടങ്ങിനുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular