Thursday, March 28, 2024
HomeKerala70ലും ചെറുതായില്ല ചെറുപ്പം; കഥകളിയില്‍ ഒരു കൈ നോക്കാൻ ഇറ്റലി സ്വദേശി

70ലും ചെറുതായില്ല ചെറുപ്പം; കഥകളിയില്‍ ഒരു കൈ നോക്കാൻ ഇറ്റലി സ്വദേശി

ചെറുതുരുത്തി: ഇറ്റലി സ്വദേശിയായ 70കാരൻ കഥകളി പഠനത്തിന്. 2020ല്‍ കോവിഡ് ഉണ്ടെന്ന ആശങ്കയില്‍ നാട്ടുകാർ ഒറ്റപ്പെടുത്തിയെന്ന ആശങ്കയില്‍ ഇറ്റലിയിലേക്ക് മടങ്ങിപ്പോയ മാരിയോ ബൊസാഗിയാണ് വർഷങ്ങള്‍ക്കുശേഷം കഥകളി പഠിക്കാൻ ചെറുതുരുത്തിയില്‍ എത്തിയത്.

കഥകളിയോടുള്ള ഇഷ്ടമാണ് മാരിയോക്ക് ഊർജം നല്‍കുന്നത്. കലാമണ്ഡലം നീരജിന്റെ ശിഷ്യനായിട്ടാണ് പഠനം.

2019ല്‍ കഥകളി പഠിക്കാൻ മാരിയോ കലാമണ്ഡലം ജോണിന്റെ ശിക്ഷണത്തില്‍ എത്തിയതായിരുന്നു. 2020ല്‍ അരങ്ങേറ്റം നടത്തുകയും ചെയ്തു.

വിനോദസഞ്ചാരത്തിന്റെ ഭാഗമായി ജോണിന്റെ കളരിയില്‍ എത്തിയ വിദേശികള്‍ക്കായി ജോണിന്റെ നേതൃത്വത്തില്‍ കഥകളി അവതരിപ്പിക്കുകയും ചെയ്തു. ഇവർ പോയശേഷമാണ് കോവിഡ് പടർന്നത്. ജോണിന്റെ കളരിയിലെത്തിയ വിദേശിക്ക് കോവിഡ് ഉണ്ടായിരുന്നുവെന്ന ആശങ്കയില്‍ കളരി സീല്‍ ചെയ്തിരുന്നു. മാരിയോയെ ജോണ്‍ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു.

എന്നാല്‍ കോവിഡ് ബാധിതനാണെന്ന ഭീതിയില്‍ നാട്ടുകാർ അകറ്റിനിർത്തിയിരുന്നു. ഇതോടെയാണ് ജോണ്‍ തന്നെ മാരിയോയെ ഇറ്റലിയിലേക്ക് യാത്രയാക്കിയത്.

ജോണിനോ മാരിയോക്കോ കോവിഡ് ഉണ്ടായിരുന്നില്ല. ഇറ്റലിയില്‍ വിദേശ വിദ്യാർഥികള്‍ക്ക് കഥകളി പഠിപ്പിക്കുന്ന സ്കൂളിലെ നാടക നടൻ കൂടിയാണ് മാരിയോ ബൊസാഗി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular