Tuesday, April 23, 2024
HomeKeralaപട്ടികവര്‍ഗ യുവജന വിനിമയ പരിപാടി 20 മുതല്‍ 26 വരെ തിരുവനന്തപുരത്ത്

പട്ടികവര്‍ഗ യുവജന വിനിമയ പരിപാടി 20 മുതല്‍ 26 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയം, യുവജനകാര്യ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര സംഘാതൻ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ആദിവാസി യുവജന സാംസ് കാരിക വിനിമയ പരിപാടി 20 മുതല്‍ 26 വരെ തിരുവനന്തപുത്ത് നടത്തുമെന്ന് അറിയിച്ചു.

കൈമനത്തുള്ള ബി.എസ്.എൻ.എല്‍ റീജിയണല്‍ ടെലികോം ട്രെയിനിങ് സെൻ്ററില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 20 ന് രാവിലെ 11.00 ന് ഉദ്‌ഘാടനം ചെയ്യും.

സംസ്ഥാന കായിക യുവജനകാര്യ സെക്രട്ടറി പ്രണബ് ജ്യോതി നാഥ്, നെഹ്റു യുവ കേന്ദ്ര സ്റ്റേറ്റ് ഡയറക്ടർ എം. അനില്‍കുമാർ, കൗണ്‍സിലർ ജി.എസ് ആശ നാഥ്, ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാ പരിപാടികള്‍ അരങ്ങേറും.

രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വികസന പ്രവർത്തനങ്ങള്‍ നേരില്‍ കണ്ട് മനസിലാക്കാനും രാഷ്ട്രനിർമാണ പരിപാടികളില്‍ പങ്കാളികളാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഉദ്ദേശിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെ നെഹ്റു യുവ കേന്ദ്ര ആഭിമുഖ്യത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്.

ഒഡീഷ , ഝാർഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ 200 യുവതി യുവാക്കളാണ് ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. ഇവരോടൊപ്പം സി.ആർ.പി. എഫ്, ബി എസ്.എഫ്, എസ്.എസ്. ബി എന്നിവയിലെ 20 ഉദ്യോഗസ്ഥരും സംഘത്തെ അനുഗമിക്കും.

വിവിധ വിഷയങ്ങളെ അധികരിച്ചുള്ള ക്ലാസുകള്‍ക്ക് പുറമെ സംഘാംഗങ്ങള്‍ കേരള നിയമസഭാ, വിക്രം സാരാഭായ് സ്പേസ് സെൻറർ, കിൻഫ്ര ഇൻഡസ്ട്രിയല്‍ പാർക്ക്, സയൻസ് ഫെസ്റ്റിവല്‍ എന്നിവ സന്ദർശിക്കും. സംഘത്തെ കോവളം ബീച്ച്‌, മ്യൂസിയം, തിരുവനന്തപുരം മൃഗശാല എന്നിവ കാണാനുള്ള സൗകര്യവും ഒരുക്കി. സമാപനസമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉല്‍ഘാടനം ചെയും. മന്ത്രിമാരായ വി.ശിവൻകുട്ടി, സജി ചെറിയാൻ, ജി ആർ അനില്‍, കടന്നപ്പള്ളി രാമചന്ദ്രൻ, ഡോ ശശി തരൂർ എം.പി എന്നിവരും വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ശേഷം സംഘം തിരിച്ചു പോകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular