Connect with us
Malayali Express

Malayali Express

ശബരിമല നട 16ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

KERALA

ശബരിമല നട 16ന് തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 17ന്

Published

on

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട 16ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. തിരുമുറ്റത്ത് ആഴിയില്‍ തന്ത്രി അഗ്‌നിപകരുന്നതോടെ ഇരുമുടിക്കെട്ടേന്തിയ അയ്യപ്പഭക്തരെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്താന്‍ അനുവദിക്കും. നട തുറക്കുന്ന ദിവസം പൂജകളില്ല. ചിങ്ങം ഒന്നായ 17ന് പുലര്‍ച്ചെ 5ന് മേല്‍ശാന്തി ക്ഷേത്രനട തുറക്കും. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടക്കും. 5.15ന് മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. നട അടയ്ക്കുന്ന 21ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും.

നറുക്കെടുപ്പ് രണ്ടു മാസം നേരത്തേമുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ചിങ്ങം ഒന്നിന് നടക്കും. കഴിഞ്ഞ വര്‍ഷം വരെ തുലാം ഒന്നിനായിരുന്നു നറുക്കെടുപ്പ്. മേല്‍ശാന്തിമാരായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്ന് മുതല്‍ 31വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം. ക്ഷേത്രപൂജകളും കാര്യങ്ങളും കൂടുതലായി മനസിലാക്കുന്നതിനാണ് ദേവസ്വം ബോര്‍ഡ് പുതിയ സംവിധാനമുണ്ടാക്കിയത്.ഉയര്‍ന്ന മാര്‍ക്ക് നേടിയ 9 പേര്‍ വീതമുള്ള രണ്ട് പട്ടിക മേല്‍ശാന്തിമാരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. രണ്ട് വെള്ളിക്കുടങ്ങളാണ് നറുക്കെടുപ്പിനായി ഉപയോഗിക്കുക. ഒന്നാമത്തെ വെള്ളിക്കുടത്തില്‍ ശബരിമല മേല്‍ശാന്തിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഒന്‍പത് പേരുടെ പേരുകള്‍ എഴുതിയ 9 പേപ്പര്‍ തുണ്ടുകളും രണ്ടാമത്തെ കുടത്തില്‍ മേല്‍ശാന്തി എന്നെഴുതിയ ഒരു തുണ്ടും എട്ട് ഒന്നുമെഴുതാത്ത തുണ്ടുകളും അടക്കം ആകെ 9 എണ്ണം നിക്ഷേപിക്കും. കുടങ്ങള്‍ തന്ത്രി ശ്രീകോവിലല്‍ പൂജിച്ച ശേഷം നറുക്കെടുക്കാന്‍ പുറത്തേക്കു നല്‍കും.ഒന്നാമത്തെ കുടത്തില്‍ നിന്ന് എടുക്കുന്ന മേല്‍ശാന്തിയുടെ പേരുള്ള തുണ്ടും രണ്ടാമത്തെ കുടത്തില്‍ നിന്ന് എടുക്കുന്ന മേല്‍ശാന്തി എന്നെഴുതിയ കുറിപ്പും ഒന്നിച്ചു വന്നാല്‍, ആ പേരുകാരനെ മേല്‍ശാന്തിയായി പ്രഖ്യാപിക്കും. ഇതേ രീതിയില്‍ മാളികപ്പുറം മേല്‍ശാന്തിയുടെ നറുക്കെടുപ്പും നടക്കും. മണ്ഡല പൂജകള്‍ക്കായി നട തുറക്കുന്ന ദിവസം പുതിയ മേല്‍ശാന്തിമാരെ അവരോധിക്കും.

Continue Reading

Latest News