Connect with us
Malayali Express

Malayali Express

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്: എസ്.ഐ സാബുവിന് ജാമ്യം

KERALA

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസ്: എസ്.ഐ സാബുവിന് ജാമ്യം

Published

on

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതി എസ്.ഐ കെ.എ. സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമാണ് മുഖ്യ വ്യവസ്ഥ. മൂന്നു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചകളിലും രാവിലെ ഒമ്പതു മുതല്‍ 11 വരെയുള്ള സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. പിന്നീട് ആവശ്യപ്പെടുമ്പോള്‍ ഹാജരായാല്‍ മതി.
ഇടുക്കി ജില്ലയില്‍ പ്രതി പ്രവേശിക്കരുതെന്നും തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ പാടില്ലെന്നും സിംഗിള്‍ബെഞ്ചിന്റെ വിധിയില്‍ പറയുന്നു.ജാമ്യ ഹര്‍ജി തീര്‍പ്പാക്കാനായി നടത്തിയ പരാമര്‍ശങ്ങള്‍ കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നുള്ളതല്ലെന്നും അന്വേഷണത്തെ ഇതു ബാധിക്കരുതെന്നും വിധിയില്‍ വ്യക്തമാക്കി.ജൂണ്‍ 12 നാണ് രാജ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 16 ന് റിമാന്‍ഡ് ചെയ്തു. ഇക്കാലയളവില്‍ പ്രതിക്ക് മര്‍ദ്ദനമേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നാണ് സാബുവിന്റെ ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്. പൊലീസ് പീഡിപ്പിച്ചില്ലെന്നാണ് രാജ് കുമാര്‍ പറഞ്ഞതെന്ന് മജിസ്‌ട്രേട്ടു വ്യക്തമാക്കുന്നതായും ജാമ്യ ഹര്‍ജിയില്‍ പറയുന്നു. ജയിലിലെയും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെയും സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചോയെന്ന ചോദ്യത്തിന് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് അഡി. ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

Continue Reading

Latest News