Connect with us
Malayali Express

Malayali Express

പുത്തുമലയില്‍ സ്‌കെച്ച് വരച്ച് തെരച്ചില്‍; ഏഴ് പേര്‍ ഇനിയും മണ്ണിനടിയില്‍

KERALA

പുത്തുമലയില്‍ സ്‌കെച്ച് വരച്ച് തെരച്ചില്‍; ഏഴ് പേര്‍ ഇനിയും മണ്ണിനടിയില്‍

Published

on

വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍ പൊട്ടലില്‍ കാണാതായ ഏഴ് പേര്‍ക്കായുളള തെരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി 10 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കൂടുതല്‍ പേരെത്തി, സ്ഥലത്തിന്റെ സ്‌കെച്ച് വരച്ചുകൊണ്ടുളള തെരച്ചിലാണ് ഇപ്പോള്‍ ആരംഭിച്ചത്. ശുചിത്വമിഷന്റെ കോഴിക്കോട് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രദീപാണ് പുത്തുമലയുടെ സ്‌കെച്ച് വരച്ചത്. എവിടെയൊക്കെ ആളുകള്‍ നില്‍ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് പ്രദേശവാസികളുടെയും മറ്റും വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദീപ് പുത്തുമല ദുരന്ത ഭൂമിയുടെ സ്‌കെച്ച് വരച്ചത്. കഴിഞ്ഞ ഉരുള്‍ പൊട്ടലിലും പ്രദീപ് വരച്ച സ്‌കെച്ച് പ്രകാരം തെരച്ചില്‍ നടത്തിയിരുന്നു. അതിനു ഫലമുണ്ടായി. ഇവിടെ 13 ഹിറ്റാച്ചി, അഞ്ച് ജെ.സി.ബി, എണ്ണൂറോളം സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ തെരച്ചിലിന് മുന്നിട്ടിറങ്ങി. ജില്ലയില്‍ നിന്നും പുറത്ത് നിന്നുമായി നിരവധി പേര്‍ എന്തിനും തയ്യാറായി ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ അധികൃതര്‍ അത്തരത്തിലൊരു തെരച്ചിലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴയ്ക്ക് അല്പം ശമനം ഉള്ളതുകൊണ്ട് മണ്ണുമാന്തികൊണ്ടുള്ള പരിശോധന പുരോഗമിക്കുന്നുണ്ട്.

Continue Reading

Latest News