Connect with us
Malayali Express

Malayali Express

കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് വ്യാജപ്രചരണം

KERALA

കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് വ്യാജപ്രചരണം

Published

on

സംസ്ഥാനത്ത് മഴ തുടരുന്നതിനിടെ കൊല്ലത്ത് സുനാമിയുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം. ഓഖിയ്ക്ക് സമാനമായി കാറ്റ് വീശുമെന്നും കടല്‍ കയറുമെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെയാണ് പ്രചരണം. സര്‍ക്കാര്‍ അറിയിപ്പ് എന്ന പേരിലാണ് വ്യാജ സന്ദേശം പ്രചരിക്കുന്നത്.

പബ്ലിക് റിലേഷന്‍സ് വകുപ്പും ഫിഷറീസ് വകുപ്പും മുന്നറിയിപ്പ് നല്‍കിയെന്ന തരത്തിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. വ്യാജ സന്ദേശം പ്രചരിപ്പിച്ച് ആശങ്ക സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് കൊല്ലം ജില്ലാ കലക്ടര്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കര്‍ശന നടപടിക്ക് പോലീസിന് നിര്‍ദ്ദേശം നല്‍കിയെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement Using Image in Webpage Ads

Related News

Latest News