Friday, April 19, 2024
HomeGulfഅവയവദാന സമ്മതപത്രം കൈമാറി

അവയവദാന സമ്മതപത്രം കൈമാറി

ദുബൈ: മാള വെല്‍ഫെയർ അസോസിയേഷൻ വാർഷികാഘോഷം വിവിധ കലാ-കായിക പരിപാടികളോടെ ആഘോഷിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പൊതുയോഗം ഉദ്ഘാടനം ചെയ്തു.

യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിനുകീഴിലെ ഹയാത്ത് ഗ്രീൻ ലൈഫുമായി ചേർന്ന് മാള വെല്‍ഫെയർ അസോസിയേഷൻ അംഗങ്ങള്‍ അവയവദാന കാമ്ബയിനില്‍ പങ്കാളിയായി. ഫാ. ഡേവിസ് ചിറമ്മേലിന് പ്രസിഡന്റ് ജെയ്സൻ ചിറ്റിലപ്പിള്ളി അവയവദാന സമ്മതപത്രം കൈമാറി. കവികളായ ഡോ.

ഹസീന ബീഗം, അനസ് മാള എന്നിവരെ ആദരിച്ചു. ജെയ്സൻ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സോജൻ കുരിശിങ്കല്‍ റിപ്പോർട്ട് അവതരിപ്പിച്ചു. സുഷില്‍ വാസു സ്വാഗതവും ട്രഷറർ ഗിരീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. വർഗീസ് അമ്ബൂക്കൻ, വില്‍സൻ അമ്ബൂക്കൻ, ഹബീബ് മുഹമ്മദ്, ലെല്ലു പ്രിൻസൻ, അഡ്വ. മുഹമ്മദ് റഫീക്ക് എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular