Connect with us
Malayali Express

Malayali Express

മഴക്കെടുതികളെ സി.പി.എം രാഷ്ട്രീയവല്‍ക്കരിക്കുന്നു: മന്ത്രി വി. മുരളീധരന്‍

KERALA

മഴക്കെടുതികളെ സി.പി.എം രാഷ്ട്രീയവല്‍ക്കരിക്കുന്നു: മന്ത്രി വി. മുരളീധരന്‍

Published

on

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.

കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീനിത്യാനന്ദ് റായിയുമായി കൂടിക്കാഴ്ച നടത്തി. നിലവില്‍ സ്ഥിതി നിയന്ത്രണത്തിലാണെന്നും വെള്ളപ്പൊക്കത്തിന്റെ വര്‍ദ്ധനവ് ഈ അവസരത്തില്‍ പ്രതീക്ഷിക്കപ്പെടുന്നില്ല എന്നുമാണ് വിലയിരുത്തുന്നത്.

52.27 കോടി രൂപ അടിയന്തിര സഹായമായി കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനനുവദിച്ചു. കുടാതെ 4.42 കോടി രൂപയുടെ മരുന്നുകളും കേരളത്തിനനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തില്‍ 3000 കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ 1500 കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്.

സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.

കേരളം ഒറ്റക്കെട്ടായി രാഷ്ട്രീയാതീതമായി നിന്നുകൊണ്ട് മഴക്കെടുതികളെ നേരിടുമ്പോള്‍ അതിനെ സി പി എം രാഷ്ട്രീയവല്‍ക്കരിക്കുന്നത് സ്വന്തം വീഴ്ചകള്‍ മറച്ചുവെയ്ക്കാനാണ്.

നിലവില്‍ 13 എന്‍ഡിആര്‍എഫ് ടീമുകള്‍ കേരളത്തിലുണ്ട്. ആവശ്യമെങ്കില്‍ ഇനിയും ടീമിനെ നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

Continue Reading

Latest News