Connect with us
Malayali Express

Malayali Express

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്ക്​ നാളെ അവധി

KERALA

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ക്ക്​ നാളെ അവധി

Published

on

എറണാകുളം: ബുധനാഴ്​ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ എറണാകുളം ജില്ലയിലെ​ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ കലക്​ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.

പരീക്ഷകള്‍ സംബന്ധിച്ച്‌ സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്‍റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്നും കലക്​ടര്‍ അറിയിച്ചു.

Continue Reading

Latest News