Connect with us
Malayali Express

Malayali Express

ആശ്വാസമായി മുഖ്യമന്ത്രി : പുത്തുമലയിലെ ദുരന്തംമണ്ണിടിച്ചിൽ ഉരുൾപൊട്ടലല്ല

KERALA

ആശ്വാസമായി മുഖ്യമന്ത്രി : പുത്തുമലയിലെ ദുരന്തംമണ്ണിടിച്ചിൽ ഉരുൾപൊട്ടലല്ല

Published

on

മാത്യു ജോണ്‍

വയനാട് പുത്തുമലയിൽ ദുരന്തമുണ്ടാവാൻ കാരണം അതി ശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്‍റെ റിപ്പോർട്ട്. ദുർബല പ്രദേശമായ മേഖലയിൽ നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിനു കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടത്തെ മേൽമണ്ണിന് 1.5 മീറ്റർ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വൻ പാറക്കെട്ടും.മേൽമണ്ണിനു 2.5 മീറ്റർ എങ്കിലും ആഴമില്ലാത്ത മലന്പ്രദേശങ്ങളിൽ വൻ പ്രകൃതി ദുരന്തങ്ങൾക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളിൽ രണ്ട് തവണ പുത്തുമലയ്ക്കുമേൽ മണ്ണിടിച്ചിറങ്ങി. 20 ശതമാനം മുതൽ 60 ശതമാനം വരെ ചെരിവുള്ള പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. ഒരാഴ്ചയോളം അതിതീവ്ര മഴ പെയ്തതും പാറക്കെട്ടുകൾക്കും വൻ മരങ്ങൾക്കുമൊപ്പം അഞ്ച് ലക്ഷം ഘനമീറ്റർ വെള്ളം കുത്തിയൊലിച്ചതുമാണ് ദുരന്തത്തിന് കാരണമായതെന്നും മണ്ണ് സംരക്ഷണ വകുപ്പിൻറെ റിപ്പോർട്ടിൽ പറയുന്നു.
ഇതിനിടയിൽ കവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറയിൽ നിന്നും 20 മൃതദേഹങ്ങൾ കണ്ടെത്തി. ഇനി 39 പേരെയാണ് കണ്ടെത്താനുള്ളത്. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ നാലുപേർ ബന്ധുവീടുകളിലുണ്ടെന്ന് ഇന്നലെ മന്ത്രി കെ.ടി.ജലീൽ സ്ഥിരീകരിച്ചു. ഉരുൾപൊട്ടൽ ഉണ്ടായിട്ട് അഞ്ചുദിവസങ്ങൾ കഴിഞ്ഞതോടെ മൃതദേഹങ്ങൾ അഴുകിത്തുടങ്ങി. ഇതോടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്ന് രക്ഷാപ്രവർത്തകർ.

എട്ടിന് രാത്രി എട്ടോടെയാണ് പോത്തുകൽ കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായത്. അറുപത്തിമൂന്ന് പേരെയാണ് ദുരന്തത്തിൽ കാണാതായത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ പതിമൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ കുറവും കനത്ത മഴയും വെള്ളി, ശനി ദിവസങ്ങളിൽ തെരച്ചിലിനെ കാര്യമായി ബാധിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തെരച്ചിൽ കൂടുതൽ ഫലപ്രദമായി നടന്നത്. തിങ്കളാഴ്ച വലുതും ചെറുതുമായ എട്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ. ഉരുൾപൊട്ടലിൽ മുത്തപ്പൻ കുന്നിൽ നിന്നും ഒലിച്ചിറങ്ങി മണ്ണിനടിയിൽ കിടക്കുന്ന വീടുകൾ എവിടെയെന്ന് പോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലായത്ത് തെരച്ചിലിനും ബാധിച്ചു.
മുഖ്യമന്ത്രിയുടെ സന്ദർശനം ഒരാശ്വാസമായി കാണുന്നവരുണ്ട്. സർക്കാർ കൂടെയുണ്ടാകുമെന്ന അറിയിപ്പു നല്ല ആശ്വാസമായി കാണുന്നവരാണ് ഭൂരിപക്ഷവും.

Continue Reading

Latest News