Connect with us
Malayali Express

Malayali Express

ഒത്തുകളിച്ചു പോലീസും ഉദ്യോഗസ്ഥരും: ബഷീറിന്റേത് അപകടമരണമാകും; ജാമ്യം റദ്ദാക്കാതെ ഹൈക്കോടതി

KERALA

ഒത്തുകളിച്ചു പോലീസും ഉദ്യോഗസ്ഥരും: ബഷീറിന്റേത് അപകടമരണമാകും; ജാമ്യം റദ്ദാക്കാതെ ഹൈക്കോടതി

Published

on

മനുലാൽ

തിരുവനന്തപുരം സിറാജിന്‍റെ യുണിറ്റ് ചീഫ് കെ.എം.ബഷീറിനെ വാഹനമിടിപ്പിച്ചു കൊന്ന കേസിൽ ശ്രീറാം വെങ്കിടരാമൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രക്ഷപ്പെടും. ബഷീറിന്‍റെ മരണം വെറും അപകടമരണമാകും. മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ചു കൊന്ന കേസിൽശ്രീറാം വെങ്കിട്ട രാമന്‍റെ ജാമ്യം റദ്ദാക്കണക്കണമെന്ന സർക്കാരിന്‍റെ ഹരജി ഹൈക്കോടതി തള്ളി. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ച തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു.ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച വാദഗതികൾ തള്ളിക്കൊണ്ടാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്. ശ്രീറാമിനെതിരെ നരഹത്യ കുറ്റം നിലനിൽക്കുമെന്നായിരുന്നു സർക്കാർ കോടതിയിൽ ബോധിപ്പിച്ചത് .അശ്രദ്ധമായും അമിത വേഗത്തിലും വണ്ടി ഓടിച്ചുവെന്നും കാർ ബൈക്കിനെ 17 മീറ്റർ ദൂരത്തേക്ക് ഇടിച്ചുതെറിപ്പിച്ചു വെന്നും സർക്കാർ ചൂണ്ടിക്കാട്ടി .ശ്രീറാം മദ്യംകഴിച്ചുവെന്ന് കണക്കിലെടുക്കാതിരുന്നാൽ പോലുംകുറ്റകൃത്യത്തിന് മതിയായ തെളിവുണ്ട് .സാധാരണക്കാരനല്ല അപകടമുണ്ടാക്കിയതെന്നും നിയമത്തെക്കുറിച്ച് നല്ലവണ്ണം ബോധ്യമുള്ളആളാണ് അപകടം ഉണ്ടാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.ജാമ്യഹരജി പരിഗണിച്ച സമയത്ത് ഹൈക്കോടതി പോലിസിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു.രക്തപരിശോധന അടക്കം ശരിയായ സമയത്ത് പരിശോധിക്കാതിരുന്നതിനെ പോലിസ് വിമർശിച്ചിരുന്നു.

Continue Reading

Latest News