Connect with us
Malayali Express

Malayali Express

ബിജെപിയെ ഭയം: ബംഗാൾ നിലനിർത്താൻ മമത രാഹുലുമായി കൈകോർക്കും?

INDIA

ബിജെപിയെ ഭയം: ബംഗാൾ നിലനിർത്താൻ മമത രാഹുലുമായി കൈകോർക്കും?

Published

on

ആദിത്യവർമ

പശ്ചിമബംഗാളിൽ മമതയ്ക്കു ഭരണം നിലനിർത്തണമെങ്കിൽ പുതിയ തന്ത്രങ്ങൾപയറ്റണം. അതിനായി സിപിമ്മുമായി കൈകോർക്കാൻവരെ മമത തയാറാകുമെന്ന അവസ്ഥയുണ്ട്. എന്നാൽ സിപിഎമ്മിനു അത് അത്ര താൽപര്യമില്ല. എന്നാൽ സിപിഎമ്മിൽനിന്നു വരെ ആളുകള്ും നേതാക്കളും ബിജെപിയിലേക്കു പോയതോടെ തന്ത്രം മാറ്റി പയറ്റാനുള്ള നീക്കം സിപിഎമ്മും നടത്തുമെന്ന പ്രതീക്ഷയിലാണ് മമത. ഇതിനിടയിൽ കോണ്‍ഗ്രസും വിട്ടുനിന്നെങ്കിലും രാഹുൽഗാന്ധി മമതയും നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് അറിയുന്നത്.

രാഹുൽ ഗാന്ധിയും ലോക്സഭ തൃണമൂൽ നേതാവ് കല്യാണ്‍ ബാനർജിയുമായുള്ള ചർച്ചകളോടെ ബംഗാളിൽ കോണ്‍ഗ്രസ്-തൃണമൂൽ സഖ്യത്തിനുള്ള സാധ്യത തെളിയുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർലമെൻറ് ബജറ്റ് സെഷനിടയിലാണ് ഇരുവരും തമ്മിൽ ചർച്ച നടത്തിയത്. നേരത്തേ തൃണമൂൽ എംപി സുദീപ് ബന്ധോപദ്യായയും മുൻ ധനമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരവും സഖ്യം സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയിരുന്നു.
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് രാഹുലുമായുള്ള ചർച്ചയിൽ താൻ വ്യക്തമാക്കിയിട്ടുണ്ട്. സഖ്യത്തിന് രാഹുലിന് താത്പര്യം ഉണ്ടെങ്കിലും മുതിർന്ന നേതാക്കളായ ആദിർ ചൗധരി, തൃണമൂൽ സംസ്ഥാന അധ്യക്ഷൻ സോമൻ മിത്ര എന്നിവർ സഖ്യത്തെ കണ്ണടത്ത് എതിർക്കുകയാണെന്നും കല്യാണ്‍ ബനർജി പറഞ്ഞു. അതേസമയം സഖ്യത്തിനായി മമത ബാനർജി സോണിയാ ഗാന്ധിയുമായും മുതിർന്ന നേതാക്കളായ അഹമ്മദ് പട്ടേൽ, ആനന്ദ് ശർമ്മ എന്നിവരുമായും ചർച്ചയ്ക്ക് ശ്രമം തുടരുകയാണെന്നും മമതയോട് അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി.

ലോക്സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മിന്നുന്ന പ്രകടനം തന്നെ ബംഗാളിലെ തൃണമൂലിനെതിരായ ട്രെൻറ് വ്യക്തമാണ്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വിജയക്കണമെങ്കിൽ പാർട്ടി അറ്റകൈ നീക്കങ്ങൾ തന്നെ നടത്തേണ്ടി വരുമെന്നും ബോസ് പറഞ്ഞു. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസ് നേടിയത് 43.3 ശതമാനം വോട്ടുകളായിരുന്നു. എന്നാൽ തൃണമൂലിനെ പോലും വിറപ്പിച്ച് ബിജെപി 40.3 ശതമാനം വോട്ടുകൾ സ്വന്തമാക്കി. സിപിഎമ്മിന് 6.3 ശതമാനം വോട്ട് ലഭിച്ചപ്പോൾ 5.6 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ് 2 സീറ്റിൽ മാത്രം വിജയിച്ചു.

Continue Reading

Latest News