Connect with us
Malayali Express

Malayali Express

പട്ടാഭിരാമൻ ” ആഗസ്റ്റ് 23ന്

CINEMA

പട്ടാഭിരാമൻ ” ആഗസ്റ്റ് 23ന്

Published

on

ജയറാം, മിയജോർജ്ജ്, ഷീലു എബ്രാഹം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന
” പട്ടാഭിരാമൻ” ആഗസ്റ്റ് 23-് അബാം മൂവീസ്സ് റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു.
തിങ്കൾ മുതൽ വെള്ളി വരെ ,ആടു പുലിയാട്ടം,
അച്ചായൻസ് എന്നി ചിത്രങ്ങൾക്കു ശേഷം ജയറാമും കണ്ണൻ താമരക്കുള്ളവും ചേർന്ന് ഒരുക്കുന്ന ഈ ചിത്രത്തിൽ, ആടു പുലിയാട്ടത്തിനു ശേഷം ജയറാമും ഷീലു ഏബ്രാഹവും ഒന്നിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
അബാം മൂവിസിന്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിക്കുന്നപട്ടാഭി രാമൻ” എന്ന ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് എഴുതുന്നു.
ബെെജു സന്തോഷ്,രമേശ് പിഷാരടി, സായികുമാർ,പ്രേംകുമാർ,ജെപി,നന്ദു,വിജയകുമാർ,ഇ എ രാജേന്ദ്രൻ,
ജയൻ ചേർത്തല, ജനാര്‍ദ്ദനന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി,
കലാഭവൻ പ്രജോദ്, ബിജുപപ്പൻ പയ്യന്നൂർ മുരളി, മുഹമ്മദ് ഫൈസൽ,പാർവ്വതി നമ്പ്യാർ,മാധുരി,സതി പ്രേംജി, ലെന, ആത്മീയ, വനിതാകൃഷ്ണചന്ദ്രൻ, ചിത്ര ഷേണായ്, ഗായത്രി,തെസ്നിഖാൻ,മായ വിശ്വ നാഥ്,
കാജല്‍, പ്രിയ മേനോന്‍, ഭദ്ര വെങ്കിടേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ക്യാമറ – രവിചന്ദ്രൻ,കൈതപ്രം, മുരുകൻ കാട്ടാക്കട എന്നിവരുടെ വരികൾക്കു എം ജയചന്ദ്രൻ സംഗീതം പകരുന്നു.എം ജി ശ്രീകുമാർ,ചിത്ര എന്നിവരാണ് ഗായകർ.
പ്രൊഡക്ഷൻ കൺട്രോളർ-ബാദുഷ,കല-സഹസ്സ് ബാല,മേക്കപ്പ്-സജി കൊരട്ടി , കോസ്റ്റുംസ്-അരുൺ മനോഹർ,സ്റ്റിൽസ്-ഹരി തിരുമല,പരസ്യക്കല-ജിസ്സൺ പോൾ,എഡിറ്റർ-രജിത്ത് കെ ആർ,പശ്ചാത്തല സംഗീതം-സാനന്ദ് ജോർജ്ജ്,ചീഫ്അസ്സോസിയേറ്റ് ഡയറക്ടർ-സുരേഷ് ഇളമ്പൽ, അസോസിയേറ്റ് ഡയറക്ടർ-ഹരികുമാർ ഇളയിടത്ത്,രാജാ പാണ്ധ്യൻ,അസിസ്റ്റന്റ് ഡയറക്ടർ-സ്റ്റെനി മിലൻ,കൃഷ്ണ പ്രസാദ്,അഖില,ഹരി കോട്ടയം,ആരതി,ഫിനാൻസ് കൺട്രോളർ-അമീർ കൊച്ചിൻ,ലോക്കേഷൻ മാനേജർ-അരുവിപ്പുറം സന്തോഷ്,പ്രൊഡക്ഷൻ മാനേജർ-സനൂപ്,നജീർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-പ്രതാപൻ കല്ലിയൂർ,ഹർഷൻ പട്ടാഴി.
ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലത്തിൽ നമ്മൾ കാണാതെ പോകുന്ന, നമ്മുക്കു ചുറ്റും നടക്കുന്ന കാഴ്ചകളാണ് “പട്ടാഭിരാമൻ” എന്ന ഹൂമർ സസെ്പൻസ് ത്രില്ലർ ചിത്രത്തിൽ കണ്ണൻ താമരക്കുളം ദൃശ്യവൽക്കരിക്കുന്നത്.വാർത്ത പ്രചരണം-എ എസ് ദിനേശ്.

Continue Reading
Advertisement Using Image in Webpage Mass Mutual

Related News

Latest News