Connect with us
Malayali Express

Malayali Express

അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 50 സെന്‍റിമീറ്റര്‍ വീതം തുറന്നു

KERALA

അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 50 സെന്‍റിമീറ്റര്‍ വീതം തുറന്നു

Published

on

തിരുവനന്തപുരം: അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. 50 സെന്‍റിമീറ്റര്‍ വീതമാണ് ഓരോ ഷട്ടറുകളും തുറന്നത്. നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകളും അല്‍പസമയത്തിനകം തുറക്കും. ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനായാണ് നാല് ഷട്ടറുകള്‍ ഒരിഞ്ച് വീതം തുറക്കുന്നത്. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.നിലവില്‍ 82.02 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി.

ഡാമുകളില്‍ നിന്ന് നേരിയ തോതില്‍ മാത്രം വെള്ളം തുറന്നു വിടുന്നതിനാല്‍ ജലാശയങ്ങളില്‍ ജലനിരപ്പ് പെട്ടെന്ന് ഉയരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അതുകൊണ്ടുതന്നെ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

Continue Reading

Latest News