Connect with us
Malayali Express

Malayali Express

ഫൊക്കാന ന്യൂയോർക് റീജിയൺ പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു

USA

ഫൊക്കാന ന്യൂയോർക് റീജിയൺ പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിച്ചു

Published

on

ഫൊക്കാന ന്യൂയോർക് റീജിയൺ  ക്വീൻസിലുള്ള രാജധാനി റെസ്റ്റാറ്റാന്റിൽ വെച്ച് കൂടിയ യോഗത്തിൽ  പുതിയ കർമ്മ പദ്ധതികൾക്കു രൂപം നൽകി  . റീജിയണൽ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് നായർ  അധ്യക്ഷത വഹിച്ചു.  ഫൊക്കാന പ്രസിഡന്റ് ശ്രീ മാധവൻ നായർ , ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷറർ  സജിമോൻ ആന്റണി , പേട്രൺ  ശ്രീ പോൾ കറുകപ്പള്ളിൽ ,ട്രസ്റ്റീ ബോർഡ് വൈസ് ചെയർ ശ്രീ ഫിലിപ്പ്പോസ് ഫിലിപ്പ് , ഫൊക്കാനാ ട്രസ്റ്റീ ബോർഡ് സെക്രട്ടറി ശ്രീ വിനോദ് കെയർകെ ഫൊക്കാന ജോയിന്റ് ട്രഷറർ  ഷീലാ ജോസഫ് ,ഫൊക്കാന വിമൻസ് ഫോറം ചെയർ ലൈസി അലക്സ് , നാഷണൽ കമ്മിറ്റീ അംഗങ്ങളായ  ജോയി ഇട്ടൻ, സജി എം പോത്തൻ , അലക്സ് എബ്രഹാം , അപ്പുക്കുട്ടൻ പിള്ള  എന്നിവരോടൊപ്പം  ന്യൂയോർക് റീജിയണിന്റെ സമുന്നതമായ നേതാക്കളും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു. 

  വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ , കേരളാ കൾച്ചറൽ അസോസിയേഷൻ , ഹഡ്സൺ വാലി മലയാളി അസോസിയേഷൻ , മിഡ് ഹഡ്സൺ കേരളാ അസോസിയേഷൻ ,കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക് , ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസിയേഷൻ, സ്റ്റാറ്റൻ ഐലൻഡ് മലയാളീ അസോസിയേഷൻ  എന്നീ പ്രബലമായ സംഘടനകളിലെ ഭാരവഹികളും അംഗങ്ങളും പങ്കെടുത്തു . ആശയ സംപുഷ്ടത കൊണ്ടും പ്രവർത്തകരുടെ ഊർജസ്വലത കൊണ്ടും ഉണർവ് പകർന്ന സമ്മേളനത്തിൽ അംഗ സംഘടനകളുടെ അഭിപ്രായ സമന്വയത്തിൽ ഫൊക്കാന ന്യൂയോർക് റീജിണൽ വൈസ് പ്രസിഡന്റ് ശ്രീ ശബരിനാഥ് നായർ പുതിയ കർമ്മ പദ്ധതികൾക്ക് രൂപം നൽകി . 

ആദ്യ പടിയായി ഈ വരുന്ന ഓഗസ്റ്റ്  11 നു ക്വീൻ സിൽ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും , ഓഗസ്റ്റ് 17 നു റോക്ക് ലാൻഡിൽ നടക്കുന്ന ഇന്ത്യ ഡേ പരേഡിലും ഫൊക്കാനയുടെ പ്രതാപം വിളിച്ചറിയിക്കുന്ന ഫ്ളോട്ട് ഇറക്കുവാൻ തീരുമാനിച്ചു . തുടർന്ന് ഡിസംബർ  വരെയുള്ള മാസങ്ങളിൽ ക്രമമായി ആവിഷ്ക്കരിക്കേണ്ട പദ്ധതികൾ രൂപപ്പെടുത്തി . ഫൊക്കാന ന്യൂയോർക് റീജിയൺ കമ്മിറ്റിയിലേക്കു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു .

ചടങ്ങിൽ  ശ്രീ തോമ്സ് കൂവള്ളൂർ , ജോർജ് കുട്ടി ഉമ്മൻ ,അജിത് എബ്രഹാം , സജി എം പോത്തൻ , അലക്സ് എബ്രഹാം , ഫിലിപ്പ് കുരിയൻ , കോമളൻ പിള്ള , അപ്പുക്കുട്ടൻ പിള്ള , ജോർജ് മാറാച്ചേരിൽ , രാജു എബ്രഹാം ,രഘുനാഥൻ നായർ വര്ഗീസ് ചുങ്കത്തിൽ , വിൻസെന്റ് ജോസഫ് , സാംസി കൊടുമൺ , മേരി  ഫിലിപ്പ് , ലൈസി അലക്സ് , അലക്സ് മുരിക്കാനാനി , ജോയ് ഇട്ടൻ , എബ്രഹാം പുതുശേരിൽ അലക്സ് തോമസ് ,ഷീല ജോസഫ് , ശ്രീകുമാർ ഉണ്ണിത്താൻ , ഫിലിപ്പോസ് ഫിലിപ്പ് , വിനോദ് കെയർകെ , സജിമോൻ ആന്റണി എന്നിവർ ആശയപരമായി സംവദിച്ചു . ഫൊക്കാനയുടെ നവ പ്രവർത്തങ്ങളും , ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള  ധന ശേഖരണ മാർഗങ്ങളെ പറ്റിയും പ്രസിഡണ്ട് ശ്രീ മാധവൻ നായർ സംസാരിച്ചു . ഫൊക്കാനയുടെ 2020 കൺവെൻഷന്റെ പ്രത്യേകതളും പ്രാധാന്യവും ശ്രീ പോൾ കറുകപ്പള്ളിൽ വിവരിച്ചു .

Continue Reading

Latest News