Connect with us
Malayali Express

Malayali Express

ബംഗാളിൽ കൈപ്പിടിക്കാൻ സിപിഎം : ഒന്നിച്ചൊരു പോരാട്ടം

INDIA

ബംഗാളിൽ കൈപ്പിടിക്കാൻ സിപിഎം : ഒന്നിച്ചൊരു പോരാട്ടം

Published

on

ആദിത്യവർമ

ബംഗാളിൽ ഒരുകാലത്തു ഭരിച്ചിരുന്ന സിപിഎമ്മിനു പഴയ പ്രതാപനത്തിലേക്കു തിരിച്ചുവരാൻ കാത്തിരിക്കണം. നിലവിൽ തൃണമൂലിനും ബിജെപിക്കും കോണ്‍ഗ്രസിനും പിന്നിലാണ് സ്ഥാനം. ഈ സ്ഥാനം ഉയർത്തണമെങ്കിൽ വിട്ടുവീഴ്ചകളും രാഷ്ട്രീയതന്ത്രങ്ങളും പയറ്റാതെരക്ഷിയില്ലെന്നു ബംഗാൾ സിപിഎം കണക്കുകൂട്ടുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട ബംഗാളിൽ സിപിഎം കോണ്‍ഗ്രസസുമായി കൈകോർക്കുന്നു. വരാനിരിക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ധാരണയോടെ മത്സരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും തീരുമാനിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയാണ് കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും പുനർചിന്തയ്ക്ക് പ്രേരിപ്പിച്ചത്.
പതിറ്റാണ്ടുകളോളം അടക്കിവാണ പഞ്ചിമബംഗാളിലെ 42 സീറ്റുകളിൽ ഒരു സീറ്റ് പോലും നേടാൻ സിപിഎമ്മിന് സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായി വോട്ട് വിഹിതം ഏഴ് ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. 2014 ൽ നാല് സീറ്റുകൾ നേടിയ കോണ്‍ഗ്രസിന് ഇത്തവണ രണ്ട് സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഈ സാഹചര്യത്തിൽ കൂടിയാണ് വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ചു മത്സരിക്കുന്നത്.

ബംഗാൾ രാഷ്ട്രീയം തൃണമൂൽ കോണ്‍ഗ്രസ്, ബിജെപി എന്നീ രണ്ടു പാർട്ടികളിലേക്ക് മാത്രമായി ചുരുങ്ങുന്നതിന് തടയിടാൻ പരസ്പരം കൈകോർക്കണമെന്നാണ് കോണ്‍ഗ്രസിലേയും സിപിഎമ്മിലേയും നേതാക്കൾ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടുബാങ്കുകളിൽ വിള്ളൽ വീഴ്ത്തിക്കൊണ്ട് സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയതെന്ന കാര്യവും ഇരുപാർട്ടികളേയും ആശങ്കയിലാഴ്ത്തുന്നു.ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്പ് കോണ്‍ഗ്രസിനും സിപിഎമ്മിനും ഇടയിൽ സഖ്യചർച്ചകൾ നടന്നിരുന്നെങ്കിലും പൂർണ്ണതയിൽ എത്തിക്കാൻ സാധിച്ചിരുന്നില്ല. ഈ പിഴവ് ആവർത്തിക്കാൻ പാടില്ലെന്നാണ് ഇരു പാർട്ടികളിലേയും നേതാക്കൾ ഇപ്പോൾ അഭിപ്രായപ്പെടുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിച്ച് മത്സരിക്കണമെന്ന ആവശ്യം ചില നേതാക്കൾ ഇതിനോടകം തന്നെ പരസ്യമാക്കിയിട്ടുണ്ട്.

Continue Reading

Latest News