Connect with us
Malayali Express

Malayali Express

ഉത്തരാഖണ്ഡില്‍ കനത്ത മഴ: 3 പേര്‍ മരിച്ചു

INDIA

ഉത്തരാഖണ്ഡില്‍ കനത്ത മഴ: 3 പേര്‍ മരിച്ചു

Published

on

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്​ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മൂന്ന്​ മരണം. ചാമോലി ജില്ലയിലാണ് തിങ്കളാഴ്​ച പുലര്‍ച്ചയോടെ കനത്ത മഴയുണ്ടായത്​.

രൂപ ദേവി(35), അവരുടെ ഒമ്പത്​ മാസം പ്രായമുള്ള കുട്ടി എന്നിവരാണ്​ മരിച്ചത്​​​. രാത്രി വീട്ടില്‍ കിടന്നുറങ്ങു​മ്പോള്‍ മഴയില്‍ ഇവരുടെ വീട്​ ഒലിച്ച്‌​ പോവുകയായിരുന്നു. നാട്ടുകാരും ദുരന്തനിവാരണ സേനയും പ്രദേശത്ത്​ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്​. ഉരുള്‍പൊട്ടലിലാണ് 21 കാരിയായ യുവതിക്ക് ജീവന്‍ നഷ്​ടമായത്​.

രാത്രി ഒരു മണിയോടെയാണ്​ മഴയും ഇടിമിന്നലും തുടങ്ങിയത്​. ഇപ്പോഴും ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നുണ്ട്.

Continue Reading

Latest News