Wednesday, May 1, 2024
HomeKeralaഇടുക്കി മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ ചികിത്സ വിഭാഗം: വാഗ്ദാനം ഇനിയും നടപ്പായില്ല

ഇടുക്കി മെഡിക്കല്‍ കോളജില്‍ ഹൃദ്രോഗ ചികിത്സ വിഭാഗം: വാഗ്ദാനം ഇനിയും നടപ്പായില്ല

ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജാശുപത്രിയില്‍ ഹൃദയ രോഗ ചികിത്സാ വിഭാഗം ആരംഭിക്കുമെന്ന വാഗ്ദാനം നടപ്പായില്ല.

കഴിഞ്ഞ വര്‍ഷം ചികിത്സ തേടിയെത്തിയ 516 പേരെയാണ് കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് പറഞ്ഞുവിട്ടത്. ഹൃദയ സംബന്ധമായ അസുഖങ്ങളുമായി ഒട്ടേറെപ്പേരാണ് ദിവസവുമെത്തുന്നത്. 2020 ല്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് സെന്‍റര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കെ.ശൈലജ ഒരു വര്‍ഷത്തിനുള്ളില്‍ ഹൃദ്രോഹ വിഭാഗം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അന്ന് ജില്ല പഞ്ചായത്ത് നിര്‍മ്മിച്ച്‌ നല്‍കിയ കെട്ടിടത്തില്‍ ഡയാലിസിസ് യൂനിറ്റാണ് ആരംഭിച്ചത്. പിന്നീട് മെഡിക്കല്‍ കോളജിന് വേണ്ടി മന്ത്രി എം.എം. മണി അനുവദിച്ച 10 കോടിയില്‍ രണ്ട് കോടി രൂപ ഹൃദ്രോഗ ചികിത്സാവിഭാഗത്തിന് വേണ്ടി നീക്കിവെക്കുകയും ചെയ്തു. എന്നിട്ടും ഹൃദ്രോഗ യൂണിറ്റ് ആരംഭിക്കാനായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular